ശിശുക്ഷേമ സമിതി ദത്ത് നല്‍കിയ കുഞ്ഞിനെ വിട്ടുകിട്ടണം; സെക്രടറിയറ്റിന് മുന്നില്‍ നിരാഹാരത്തിന് അനുപമ


തിരുവനന്തപുരം: (www.kvartha.com 23.10.2021) ശിശുക്ഷേമ സമിതി ദത്ത് നല്‍കിയ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ അനുപമ സെക്രടറിയറ്റിന് മുന്‍പില്‍ നിരാഹാര സമരം നടത്തും. രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം. സമരം ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിക്ക് എതിരല്ലെന്നും സര്‍കാരിന്റെ മുന്നിലേക്ക് പ്രശ്‌നം അവതരിപ്പിക്കുകയാണെന്നും അനുപമ പറഞ്ഞു. 

അമ്മയുടെ സമ്മതമില്ലാതെയാണ് ദത്ത് നല്‍കിയതെന്ന് പരാതി നല്‍കിയിട്ടും കാര്യമായ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് അനുപമ കടക്കുന്നത്. ദത്ത് നടപടികള്‍ക്ക് മുന്‍പേ തന്നെ കുഞ്ഞിനെ അന്വേഷിച്ച് അനുപമ ഭരണ സംവിധാനങ്ങളെ സമീപിച്ചിരുന്നെങ്കിലും കയ്യൊഴിയുകയായിരുന്നുവെന്നാണ് വിവരം.

News, Kerala, State, Thiruvananthapuram, Baby, Mother, Strike, Trending, Police, Health Minister, Anupama goes on a hunger strike to get the baby back


കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള പരാതിയില്‍ പൊലീസിന്റെ ഭാഗത്തുനിന്നടക്കം വീഴ്ച തുടരുന്നുവെന്ന് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭര്‍ത്താവ് അജിത്തും സെക്രടറിയറ്റ് പടിക്കല്‍ നിരാഹാര സമരം തുടങ്ങുന്നത്. അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ചതായി പറയുന്ന ദിവസം ആണ്‍കുട്ടിയെ ലഭിച്ചതായി ശിശുക്ഷേമ സമിതി പൊലീസിന് മറുപടി നല്‍കിയിരുന്നു. മറ്റ് വിവരങ്ങള്‍ ലഭ്യമല്ലായെന്നും വിശദീകരണം നല്‍കി. 

ഈ സാഹചര്യത്തിലാണ് ദത്തുനല്‍കിയതിന്റെ വിശദാംശങ്ങള്‍ തേടി സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിക്ക് പൊലീസ് കത്ത് നല്‍കിയത്. വേഗത്തില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ഉള്‍പെടെയുള്ള ആറുപേരെ രണ്ടുദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യും. ഇതിനായി ഉടന്‍ നോടീസ് നല്‍കാനാണ് പൊലീസ് ആലോചിക്കുന്നത്.

അതേസമയം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അനുപമയുടെ പരാതിയില്‍ സമഗ്രാന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. എല്ലാ പരാതികളും അന്വേഷിക്കും. അമ്മയുടെ കണ്ണീരിനൊപ്പമാണ് സര്‍കാരെന്നും മന്ത്രി പറഞ്ഞു.

Keywords: News, Kerala, State, Thiruvananthapuram, Baby, Mother, Strike, Trending, Police, Health Minister, Anupama goes on a hunger strike to get the baby back

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?