അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ഷഹീന്‍ ചുഴലിക്കാറ്റായി; ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍


മസ്ഖത്: (www.kvartha.com 02.10.2021) വടക്ക്-കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ഷഹീന്‍ ചുഴലിക്കാറ്റായി മാറി ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കാറ്റഗറി - 1 ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ഒമാന്റെ കടല്‍ തീരപ്രദേശങ്ങളില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

മത്സ്യബന്ധന തൊഴിലാളികളോടും കന്നുകാലി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ കൃഷികളില്‍ ഏര്‍പെട്ടവരോടും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഒമാന്‍ കൃഷി - മത്സ്യ - ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വാദികള്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചായിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

News, World, International, Gulf, Oman, Rain, Storm, Warning, Alerts, Oman expects tropical storm 'Shaheen' to intensify into a cyclone, hit coastal areas


ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മസ്ഖത് ഗവര്‍ണറേറ്റ് തീരത്തുനിന്ന് 650 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ നിലകൊള്ളുന്നത്. 

ഒക്ടോബര്‍ മൂന്നാം തീയതി ഞാറാഴ്ച വൈകുന്നേരത്തോട് കൂടിയായിരിക്കും ഷഹീന്‍ ചുഴലിക്കാറ്റ് മസ്ഖത്, ബാതിന ഗവര്‍ണറേറ്റുകളിലെ തീരം തൊടുന്നത്. മസ്ഖത്, ബാതിന എന്നീ ഗവര്‍ണറേറ്റുകളിലെ തീര പ്രദേശങ്ങളില്‍ ഞാറാഴ്ച രാവിലെ മുതല്‍ ശക്തമായ കാറ്റോട് കൂടിയ മഴ പെയ്തുതുടങ്ങും. 150 മുതല്‍ 600  മില്ലിമീറ്റര്‍വരെ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ വെള്ളപ്പാച്ചിലുണ്ടാകുമെന്നും സിവില്‍ ഏവിയേഷന്റെ അറിയിപ്പില്‍ പറയുന്നു.

Keywords: News, World, International, Gulf, Oman, Rain, Storm, Warning, Alerts, Oman expects tropical storm 'Shaheen' to intensify into a cyclone, hit coastal areas

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?