മന്ത്രി ചിഞ്ചുറാണി സഞ്ചരിച്ച കാര്‍ മതിലിലിടിച്ച് അപകടം
തിരുവല്ല: (www.kvartha.com 30.10.2021) മന്ത്രി ചിഞ്ചുറാണി സഞ്ചരിച്ച കാര്‍ മതിലിലിടിച്ച് അപകടം. തിരുവല്ല ബൈപാസില്‍വെച്ചാണ് അപകടം ഉണ്ടായത്. ഇടുക്കിയിലേക്ക് പോകുന്ന വഴി കാര്‍ മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ വന്നതോടെ എതിര്‍വശത്ത് നിന്നും വന്ന മന്ത്രിയുടെ കാര്‍ അപകടം ഒഴിവാക്കാനായി വെട്ടിച്ചതോടെ, തൊട്ടടുത്തുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.
Keywords: News, Kerala, Accident, Car, Minister, bus, Minister Chinchurani's car accident Thiruvalla
Powered by Info News For You

Comments
Post a Comment