അനുപമയുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ ഏതുവിധേനയും അത് ഉപേക്ഷിച്ചു കൂടെ വന്നോളാമെന്ന് അജിത്ത് ഉറപ്പുതന്നു; ആ വാക്കിന്റെ പുറത്താണ് താന്‍ അയാള്‍കൊപ്പം താമസിച്ചതെന്ന് ആദ്യ ഭാര്യ നാസിയ

തിരുവനന്തപുരം: (www.kvartha.com 24.10.2021) അനുപമയുമായുള്ള ബന്ധം താന്‍ അറിഞ്ഞപ്പോള്‍ ഏതുവിധേനയും അത് ഉപേക്ഷിച്ചു കൂടെ വന്നോളാമെന്ന് അജിത്ത് പറഞ്ഞിരുന്നു. ആ വാക്കിന്റെ പുറത്താണ് താന്‍ അയാള്‍കൊപ്പം താമസിച്ചതെന്ന് ആദ്യ ഭാര്യ നാസിയ. ചാനല്‍ ചര്‍ചയിലാണ് നാസിയ ഇക്കാര്യം അറിയിച്ചത്.

Ajith first wife Naziya, against Anupama, Thiruvananthapuram, News, Child, Trending, Allegation, Kerala

കുഞ്ഞിനുവേണ്ടിയുള്ള പോരാട്ടം വഴിതെറ്റിക്കാനായി അനുപമയുടെ അച്ഛനും പാര്‍ടിയും തന്നെ രംഗത്തിറക്കിയെന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും അനുപമ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ഇവിടെ കണക്കിലെടുക്കുന്നതെന്നും നാസിയ കുറ്റപ്പെടുത്തി.

ജനുവരിയിലാണ് ഒമ്പത് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അതിനുശേഷമാണ് ഫെബ്രുവരിയില്‍ അനുപമ കുഞ്ഞിനെ തിരക്കിയിറങ്ങിയത്. പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറിയത് അനുപമയുടെ അറിവോടെയാണ്. അനുപമ സമ്മതപത്രം നല്‍കിയത് താന്‍ കണ്ടിരുന്നുവെന്നും അത് താന്‍ വായിച്ചു നോക്കിയിരുന്നുവെന്നും നാസിയ പറഞ്ഞു. അനുപമയുടെ അച്ഛന്‍ ആവശ്യപ്പെട്ടതു പ്രകാരം വിവാഹമോചനം തരില്ലെന്ന് പറയാന്‍ അനുപമയുടെ വീട്ടില്‍ പോയത്. ഇതിനു ശേഷമാണ് അനുപമ കുഞ്ഞിനെ ദത്ത് നല്‍കിയതെന്നും നാസിയ പറഞ്ഞു.

മേഖല കമിറ്റിയിലേക്ക് രണ്ടു വര്‍ഷം മുന്‍പ് അനുപമ വന്നതിനു ശേഷമാണ് അജിത്തുമായി ബന്ധം തുടങ്ങിയത്. കമിറ്റിയില്‍ ഒക്കെ ഇരുവരും ഒരുമിച്ച് ഇരിക്കുമ്പോള്‍ എന്താണെന്ന് ചോദിക്കാറുണ്ട്. ഒരു തവണ കമിറ്റി കഴിഞ്ഞ ഉടനെ ഞാന്‍ ഇറങ്ങിപ്പോയി. അന്ന് അജിത്ത് എന്റെ പേരില്‍ കുറ്റം ചാര്‍ത്തുകയായിരുന്നു. അനുപമ സഹോദരിയെ പോലെയാണെന്നാണ് അന്ന് അജിത്ത് പറഞ്ഞതെന്നും നാസിയ പറയുന്നു.

അനുപമ ഗര്‍ഭിണിയായി മൂന്നാം മാസം തന്നെ താന്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നു. അന്ന് അജിത്ത് അനുപമയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. അജിത്തും അനുപമയും തമ്മില്‍ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്നും നാസിയ കൂട്ടിച്ചേര്‍ത്തു.

Keywords: Ajith first wife Naziya, against Anupama, Thiruvananthapuram, News, Child, Trending, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?