സുഹൃത്തുക്കള്‍കൊപ്പം സഞ്ചരിക്കുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ട് ശുഐബ് വധക്കേസിലെ പ്രതിആകാശ് തില്ലങ്കേരിക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കണ്ണൂര്‍: (www.kvartha.com 24.10.2021) സുഹൃത്തുക്കള്‍കൊപ്പം സഞ്ചരിക്കുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ട് ആകാശ് തില്ലങ്കേരിക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കോണ്‍ഗ്രസ് നേതാവ് ശുഐബ്
ബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കൂത്തുപറമ്പിനടുത്ത് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടത്തില്‍പെട്ടത്.
ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ സിമന്റ് കട്ടയില്‍ ഇടിക്കുകയായിരുന്നു. മത്സരയോട്ടമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
Keywords: Akash Thillankeri Injured in Road Accident, Kannur, News, Accident, Injured, Hospital, Treatment, Kerala.
Powered by Info News For You
Comments
Post a Comment