കേരളത്തില്‍ പച്ചക്കറികളുടെ വില കുതിച്ചുയരുന്നു; വിലവര്‍ധനവിന് കാരണം മഴ മൂലം തമിഴ്‌നാട്ടിലെ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായ നാശം

തിരുവനന്തപുരം: (www.kvartha.com 16.10.2021) കേരളത്തില്‍ പച്ചക്കറികള്‍ക്ക് പൊള്ളും വില. തമിഴ്‌നാട്ടില്‍ മഴ മൂലം കൃഷി നാശമുണ്ടായതാണ് വില വര്‍ധിക്കാനുള്ള കാരണം. അതേസമയം തമിഴ്‌നാട്ടിലെ മൊത്തവിതരണ ചന്തയില്‍ മറ്റു പച്ചക്കറിക്കള്‍ക്ക് മുമ്പുണ്ടായതിനേക്കാള്‍ വില കാര്യമായി കൂടിയിട്ടില്ല.

News, Thiruvananthapuram, State, Vegetable, Price, Increased, Market, Kerala, Vegetable prices soar in Kerala.

കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തക്കാളിക്ക് മൂന്നിരിട്ടിയാണ് വില കൂടിയത്. തിരുവനന്തപുരത്തെ മാര്‍കെറ്റില്‍ കിലോയ്ക്ക് 60 രൂപയായി. എന്നാല്‍ ബീന്‍സും അമരപ്പയറും മല്ലിയിലയും മഴയില്‍ നശിച്ചു. അതോടെ കേരളത്തിലേയ്ക്ക് പച്ചക്കറിയെത്തുന്ന ഗൂഡല്ലൂരിലെ മൊത്ത വിതരണ ചന്തയില്‍ ഇവയുടെ വില വര്‍ധിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കിടെ തക്കാളിക്ക് കിലോയ്ക്ക് പത്തുരൂപ കൂടി 30 രൂപയായി. ബീന്‍സിനും പത്തു രൂപ കൂടി. മറ്റു പച്ചക്കറികള്‍ക്ക് തമിഴ്‌നാട്ടില്‍ രണ്ടാഴ്ചയ്ക്കിടെ വില കൂടിയിട്ടില്ല.


Keywords: News, Thiruvananthapuram, State, Vegetable, Price, Increased, Market, Kerala, Vegetable prices soar in Kerala.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?