ബഹിരാകാശത്തെ ആദ്യ സിനിമാ ചിത്രീകരണം; യാത്ര തിരിച്ച് റഷ്യന്‍ സംഘം
മോസ്‌കോ: (www.kvartha.com 06.10.2021) ബഹിരാകാശ കേന്ദ്രത്തില്‍ ആദ്യമായി സിനിമാ ഷൂടിങ്. ചലച്ചിത്ര നിര്‍മാണത്തിനായി റഷ്യന്‍ സംഘം സോയൂസ് പേടകത്തില്‍ യാത്ര തിരിച്ചു. 'ചാലെൻജ്' എന്നു പേരിട്ടിട്ടുള്ള സിനിമയുടെ ചില ഭാഗങ്ങളാണ് ബഹിരാകാശ കേന്ദ്രത്തില്‍ ചിത്രീകരിക്കുക. നേരത്തേ 2 തവണ പാളിയ ദൗത്യമാണിത്.
നടി യൂലിയ പെരെസില്‍ഡ്, സംവിധായകന്‍ ക്ലിം ഷിപെങ്കോ, ബഹിരാകാശ സഞ്ചാരി ആന്റന്‍ ഷകപ്ലെറോവ് എന്നിവരെ വഹിച്ച് സോയൂസ് എംഎസ്19 പേടകം ബൈകന്നൂരില്‍ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചുയര്‍ന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ ഭാഗത്ത് സിനിമ ചിത്രീകരിക്കാനുള്ള സൗകര്യം കുറവായതുകൊണ്ട് നൗക എന്ന പുതിയ ലാബ് മൊഡ്യൂള്‍ സജ്ജീകരിച്ചിട്ടുണ്ട്. ചിത്രീകരണത്തിനുശേഷം ദൗത്യം പൂര്‍ത്തിയാക്കി ഇവര്‍ 17ന് ഭൂമിയിലേക്ക് തിരിക്കും.
ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന്‍ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യൂലിയ പെരേസില്‍ഡാണ് ഡോക്ടറുടെ വേഷത്തിലെത്തുന്നത്. ഇപ്പോള്‍ നിലയത്തിലുള്ള റഷ്യയുടെ ഒലേഗ് നൊവിറ്റ്‌സ്‌കിയാണ് രോഗിയായി അഭിനയിക്കുക. മാസങ്ങളായുള്ള പരിശീലനത്തിനൊടുവിലാണ് ഖസാഖിസ്ഥാനിലെ റഷ്യന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് സംഘം യാത്ര തിരിച്ചത്. ബഹിരാകാശത്ത് സുരക്ഷിതമായി ഇവര്‍ എത്തിച്ചേര്‍ന്നുവെന്നാണ് റിപോര്‍ടുകള്‍.
“No one has tried this before, that’s the thing."
— Bloomberg Quicktake (@Quicktake) October 5, 2021
Russia is about to make film history by shooting the first movie in space. Cosmonaut @Anton_Astrey blasted off for the @Space_Station with an actor and director to film parts of the movie "Challenge" pic.twitter.com/JF7ST4zjK9
Keywords: News, World, International, Mosco, Cinema, Entertainment, Russia, Technology Business, Finance, Russian film team boldly shoot towards space stationNASA is excited to work with @TomCruise on a film aboard the @Space_Station! We need popular media to inspire a new generation of engineers and scientists to make @NASA’s ambitious plans a reality. pic.twitter.com/CaPwfXtfUv
— Jim Bridenstine (@JimBridenstine) May 5, 2020
Powered by Info News For You

Comments
Post a Comment