പോത്തുകല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ തീപിടിത്തം; ഓഫിസ് മുറിയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ കത്തിനശിച്ചു


എടക്കര: (www.kvartha.com 13.10.2021) പോത്തുകല്‍ കാതോലികേറ്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ചെ നാല് മണിയോടെയാണ് സംഭവം. സ്‌കൂളിന്റെ ഓഫിസ് മുറിയോട് ചേര്‍ന്ന് പഴയ രേഖകള്‍ കെട്ടിവെച്ച് സൂക്ഷിക്കുന്ന സ്‌റ്റോക് റൂമിലാണ് തീപിടിച്ചത്. ഓഫിസ് മുറിയില്‍ സൂക്ഷിച്ചിരുന്ന വിവിധ രേഖകള്‍ തീപിടിത്തത്തെ തുടര്‍ന്ന് കത്തിനശിച്ചു.

News, Kerala, Fire, School, Office, Higher Secondary School, Pothukal, Fire at Pothukal Higher Secondary School


ഷോര്‍ട് സര്‍ക്യൂടാണ് തീപിടിത്തത്തിന് കാരണം. പഴയകാല ടിസികള്‍, എസ് എസ് എല്‍ സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ തുടങ്ങി വിവിധ രേഖകളാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്. ആറ് മണിയോടെയാണ് സ്‌കൂള്‍ അധികൃതര്‍ വിവരമറിയുന്നത്. തുടര്‍ന്ന് നിലമ്പൂരില്‍ നിന്ന് അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. 

Keywords: News, Kerala, Fire, School, Office, Higher Secondary School, Pothukal, Fire at Pothukal Higher Secondary School


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?