യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി; മദ്യപാനത്തിനിടെയുണ്ടായ ആക്രമണത്തിനിടെ വീണ് മരിച്ചതാണെന്ന് ആരോപണം


തിരുവനന്തപുരം: (www.kvartha.com 05.10.2021) യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവാര്‍, അരുമാനുര്‍കട കോളനിയില്‍ സുരേഷ് (30) ആണ് മരിച്ചത്. നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സെത്തി മൃതദേഹം കിണറ്റില്‍ നിന്ന് കരയ്‌ക്കെടുത്തു. രാജേഷിന്റെ ഭാര്യ അഞ്ജു, മകന്‍ ആദിദേവ്(2). 

അതേസമയം കിണറ്റിന്‍ കരയിലിരുന്ന് സംഘം ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിനിടെ യുവാവ് കിണറ്റില്‍ വീണതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കൂടെ കിണറ്റില്‍ വീണ രണ്ട് പേര്‍ അപായമില്ലാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. 

News, Kerala, State, Thiruvananthapuram, Death, Dead Body, Liquor, Case, Police, Young man found dead into a well


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തെങ്കറക്കോണം സ്വദേശികളായ അരുണ്‍ സിംഗ്, മഹേഷ്, സുരേഷ് എന്നിവരാണ് ഒരുമിച്ചിരുന്ന് മദ്യപിച്ചത്. ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൂവരും വീണത്. ഒരുമിച്ചിരുന്ന് മദ്യപിച്ചിരിക്കെ കിണറ്റില്‍ വീണതാണെന്നും എന്നാല്‍ ആരോ ആക്രമിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. കസ്റ്റഡിയിലെടുത്ത രണ്ട് പേരും മദ്യലഹരിയിലായതിനാല്‍ സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മുഖത്ത് മര്‍ദനമേറ്റതിന്റെ പരിക്കുണ്ടായിരുന്ന അരുണ്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ കൈവരിയുള്ള മാലിന്യം നിറഞ്ഞ് കിടക്കുന്ന കിണറ്റിലാണ് സുരേഷ് വീണത്. ഇവിടെ കഞ്ചാവ് സംഘങ്ങളുടെയും സ്ഥിരം മദ്യപാനികളുടെയും കേന്ദ്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അരുണ്‍ സിംഗ്, മഹേഷ്, എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുമെന്നും കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ സംഭവത്തിന്റെ ചുരുളഴിയുകയുള്ളുവെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു. 

Keywords: News, Kerala, State, Thiruvananthapuram, Death, Dead Body, Liquor, Case, Police, Young man found dead into a well

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?