ജീവനക്കാരിക്ക് മെയില്‍ അയച്ചതിന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ താക്കീത് ചെയ്തിരുന്നോ? അനുചിതമല്ലാത്ത സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്ന് കമ്പനി ആവര്‍ത്തിക്കരുതെന്ന് വിലക്കിയിരുന്നതായി റിപോര്‍ട്
വാഷിങ്ടണ്‍: (www.kvartha.com 20.10.2021) ലോകത്തെ അതിസമ്പന്നരുടെ നിരയില്‍ ഒന്നാമനായി ലോകമാകെ അറിയപ്പെട്ട ബിസിനസുകാരനായിരുന്ന ബില്‍ ഗേറ്റ്‌സ് ഈ അടുത്ത കാലത്താണ് മെലിനുമായി വിവാഹമോചനം നേടിയത്. ഇപ്പോഴിതാ ബില്‍ ഗേറ്റ്‌സിനെ കുറിച്ച് പുതിയൊരു വിവാദം കൂടി തലപൊക്കിയിരിക്കുകയാണ്.
ജീവനക്കാരിക്ക് അനുചിതമല്ലാത്ത ഇ-മെയില്‍ അയച്ചതിന് 2008ല്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ കമ്പനി താക്കീത് ചെയ്തിരുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട് പറയുന്നു.
2007ല്‍ ബില്‍ ഗേറ്റ്‌സ് ജീവനക്കാരിയുമായി നിരന്തരം ചാറ്റ് ചെയ്യുകയും കാണാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപോര്‍ട്. ഇ-മെയിലുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അന്നത്തെ മൈക്രോസോഫ്റ്റ് ജനറല്‍ കോണ്‍സലും ഇപ്പോഴത്തെ പ്രസിഡന്റുമായ ബ്രാഡ് സ്മിതും മറ്റൊരു ഉദ്യോഗസ്ഥനും താക്കീത് നല്‍കിയിരുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
2008 ലാണ് ബില്‍ ഗേറ്റ്‌സ് ഇത്തരത്തില്‍ ഇമെയിലിലൂടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതെന്ന് മൈക്രോസോഫ്റ്റ് വക്താവ് ഫ്രാങ്ക് ഷോ, ദ വാള്‍സ്ട്രീറ്റ് ജേണലിനോട് വെളിപ്പെടുത്തി. ജീവനക്കാരിയുമായി മറ്റു തരത്തിലുള്ള ബന്ധമില്ലാത്തതിനാലാണ് കമ്പനി കൂടുതല്‍ നടപടികള്‍ക്ക് മുതിരാതിരുന്നത്.
എന്നാല്‍ ആരോപണം ബില്‍ ഗേറ്റ്‌സിന്റെ ഓഫിസ് തള്ളി. പുറത്തുവന്നിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് കമ്പനി വക്താവ് പറയുന്നു. അതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2008ല്‍ മൈക്രോസോഫ്റ്റിന്റെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ബില്‍ ഗേറ്റ്‌സ് 2020 മാര്‍ച് വരെ ബോര്‍ഡ് ഡയറക്ടറായി തുടര്‍ന്നു.
Powered by Info News For You

Comments
Post a Comment