ബൈകിന്റെ പിന്നിലിരുന്നുപോകവെ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്ക് വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
പത്തനംതിട്ട: (www.kvartha.com 24.10.2021) ബൈകിന്റെ പിന്നിലിരുന്നുപോകവെ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്ക് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടേയും പ്രായമുള്ള മകനായ ആദവ് (മൂന്ന് മാസം) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തിരുവല്ല കവിയൂരിലാണ് സംഭവം. പനി ബാധിച്ച ആദവിനെ തിരുവല്ല താലൂക് ആശുപത്രിയില്‍ കാണിച്ച് മടങ്ങുകയായിരുന്നു. കുഞ്ഞിനെയും കൈയില്‍ പിടിച്ച് രഞ്ജിത്തിന്റെ ബൈകിന്റെ പിന്നില്‍ ഇരിക്കുകയായിരുന്നു ഗീത. എന്നാല്‍ ഇടയ്ക്കുവച്ച് ഗീതയ്ക്ക് തലകറക്കം ഉണ്ടായതിനെത്തുടര്‍ന്ന് കുഞ്ഞ് പിടിവിട്ട് റോഡില്‍ വീഴുകയായിരുന്നെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.
Keywords: Pathanamthitta, News, Kerala, Baby, Mother, Death, Bike, Hospital, Police, Road, Baby dies of falling into road after slipping from mother's hand while traveling by bike
Powered by Info News For You

Comments
Post a Comment