'ഒളിച്ചോട്ടത്തിനിടെ ഡ്രൈവര്‍ ഉറങ്ങി, കാര്‍ മറിഞ്ഞു' പെൺകുട്ടിയുടെ വീട്ടുകാർ അറിയുന്നത് പൊലീസ് അപകട വിവരം വിളിച്ചുപറഞ്ഞപ്പോൾ
തിരുവനന്തപുരം: (www.kvartha.com 04.10.2021) ഒളിച്ചോടുന്നതിനിടെ കാര്‍ മറിഞ്ഞ് കമിതാക്കൾക്ക് പരിക്കേറ്റു. തിരുവനന്തപുരം വെഞ്ഞാറമൂടിനടുത്ത് പൂലന്തറ ജംഗ്ഷനു സമീപം കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ കാമുകൻ ഒളിച്ചോടുന്നതിനിടെയായിരുന്നു അപകടമെന്നാണ് പൊലീസ് പറയുന്നത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ഇത് പ്രണയമായി വളര്‍ന്നു. തുടര്‍ന്ന് പെൺകുട്ടിയുടെ വീട്ടില്‍ കാര്യം അറിഞ്ഞു. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ് മാത്രമേ ആയിട്ടുള്ളൂ എന്നും രണ്ടു വർഷം കഴിഞ്ഞ് വിവാഹത്തെക്കുറിച്ച് ആലോചിക്കാം എന്നുമായിരുന്നു പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ യുവാവിനോട് പറഞ്ഞത്. ഇതേത്തുടർന്ന് വീട്ടുകാരറിയാതെ കാമുകനും ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ തിരുവനന്തപുരത്തേക്ക് കാറില്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതിനിടെയായിരുന്നു അപകടമെന്നും പൊലീസ് പറയുന്നു.
അപകടത്തിൽ പെൺകുട്ടിയുടെ പല്ലുകൾക്കും കഴുത്തിനും പരിക്കേറ്റു. അപകടശേഷം പെൺകുട്ടിയുടെ വീടുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടി വീട്ടില്‍ ഇല്ല എന്ന വിവരം വീട്ടുകാർ അറിഞ്ഞതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവർ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപോർടുകള്‍.
Powered by Info News For You

Keywords: Car accident, Car, Love, Marriage, News, Kerala, Social Media, The driver fell asleep and the car overturned.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment