'വിവാഹ മോചനത്തിന് അപേക്ഷ നല്‍കി'; ഭാര്യയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 04.10.2021) പുല്ലുവിളയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുല്ലുവിള സ്വദേശി ജെസിയെ മര്‍ദിച്ചെന്ന സംഭവത്തിലാണ് ഭര്‍ത്താവ് വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നട്ടെല്ലിനും തലയിലും ഗുരുതരമായി പരിക്കേറ്റ ജെസി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

വര്‍ഷങ്ങളായി തുടരുന്ന മര്‍ദനം സഹിക്ക വയ്യാതെ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതിനായിരുന്നു ക്രൂരമായ മര്‍ദനമെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. 13 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സ്ഥിരമായി മദ്യപിച്ചെത്തി വര്‍ഗീസ് ജെസിയെ മര്‍ദിക്കുമായിരുന്നു. 

Thiruvananthapuram, News, Kerala, attack, Crime, Arrest, Arrested, Police, Complaint, Wife, Husband, hospital, Treatment, Attack against woman; Man arrested

പല തവണ ആവര്‍ത്തിച്ചപ്പോഴാണ് ഇവര്‍ ആറ് മാസം മുമ്പ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. വര്‍ഗീസിനെതിരെ നേരത്തെ പല തവണ പരാതി നല്‍കിട്ടുണ്ടെങ്കിലും പൊലീസ് എപ്പോഴും ഒത്തുതീര്‍പ്പാക്കി വിടുകയാണ് പതിവെന്നും ജെസിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

Keywords: Thiruvananthapuram, News, Kerala, attack, Crime, Arrest, Arrested, Police, Complaint, Wife, Husband, hospital, Treatment, Attack against woman; Man arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?