തുകയുടെ പതിന്മടങ്ങ് ഇരട്ടി രൂപ തിരികെ നല്‍കാമെന്ന്? വാഗ്?ദാനം ചെയ്?ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍; ഇതുവരെ പിടിയിലായവരില്‍ രണ്ടുപേരും വനിതകള്‍
കൊല്ലം: (www.kasargodvartha.com 24.10.2021) തുകയുടെ പതിന്മടങ്ങ് ഇരട്ടി രൂപ തിരികെ നല്‍കാമെന്ന്? വാഗ്?ദാനം ചെയ്?ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. കാസര്‍കോട്ടെ സോളി ജോസഫിനെ (50) ആണ് കൊല്ലം ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കൊല്ലത്തെ ഷീബ (42), തിരുവനന്തപുരത്തെ അനീഷ് (35) എന്നിവര്‍ അറസ്റ്റിലായിരുന്നു. കാസര്‍കോട് കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് പൊലീസ് പറയുന്നു.
ഏരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്മേലാണ് അന്വേഷണം നടക്കുന്നത്. കാസര്‍കോട് സ്വദേശിയില്‍ നിന്ന് 1.24 കോടി രൂപയടക്കം പണമിരട്ടിപ്പ് സംഘം നിരവധി പേരില്‍ നിന്നായി രണ്ടര കോടിയോളം രൂപ തട്ടിപ്പു നടത്തിയെന്നാണ് കേസ്. 24 കോടി രൂപ നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മൂന്നാട്ടെ ശശിധരനില്‍ നിന്ന് 1.24 കോടി രൂപ കൈക്കലാക്കിയെന്നാണ് പരാതി. രണ്ടുമാസം മുന്‍പ് ഓണ്‍ലൈന്‍വഴി വന്ന സന്ദേശത്തിലൂടെയാണ് ശശിധരനെ തട്ടിപ്പുസംഘം വലയിലാക്കിയത്.
വാട്‌സാപ് സന്ദേശം വഴി കാര്യങ്ങള്‍ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം വന്‍ തുക നല്‍കുന്നതിന് മുന്നോടിയായി നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനാണെന്ന് പറഞ്ഞാണ് 1.24 കോടി രൂപ വാങ്ങിയതെന്നും പ്രതികളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇവ അവരുടെ ബാങ്കില്‍ അകൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നുമാണ് ശശിധരന്‍ പറയുന്നത്.
പ്രതികള്‍ വീണ്ടും 50 ലക്ഷം ആവശ്യപ്പെട്ടതോടെ തട്ടിപ്പ് ബോധ്യമാവുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും, കാസര്‍കോട് പൊലീസ് മേധാവി കൊല്ലം റൂറല്‍ പൊലീസിന് വിവരം നല്‍കുകയായിരുന്നു. കുളത്തൂപ്പുഴ, തിരുവനന്തപുരം, കാസര്‍കോട് ഭാഗങ്ങളിലെ പലരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. കേസിലെ മൂന്നാം പ്രതിയാണ് സോളി ജോസഫ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Powered by Info News For You

Keywords: News, Kerala, Kasaragod, Kollam, Case, Arrest, Cash, Fraud, Top-Headlines, Woman, Police, Police-station, Cash, Natives, Court, Money fraud case; One more arrested.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment