ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്റെ അധിക്ഷേപ പരാമര്‍ശം; പരാതിക്ക് പിന്നാലെ കേസും മാപ്പും; ട്രോളി കൊന്ന് സാമൂഹ്യ മാധ്യമങ്ങള്‍
തിരുവനന്തപുരം: (www.kvartha.com 26.10.2021) മേയര്‍ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന സംഭവത്തില്‍ പരാതി നല്‍കിയതിന് പിന്നാലെ കെ മുരളീധരന്‍ എംപിക്കെതിരെ പൊലീസ് കേസെടുത്തു. അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് ആര്യ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍ വ്യക്തമാക്കിയത്.
നികുതിവെട്ടിപ്പില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരന്‍ എംപി മേയര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം.
ഇതൊക്കെ ഒറ്റമഴയത്ത് തളിര്‍ത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും മുരളീധരന്‍ ആക്ഷേപിച്ചിരുന്നു. മുരളീധരന്റെ പരാമര്‍ശത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പരാമര്‍ശത്തിനെതികെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ആര്യാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയത്. മേയര്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കെ മുരളീധരന്‍ ഖേദം പ്രകടിപ്പിച്ചു. താന്‍ പറഞ്ഞതില്‍ മേയര്‍ക്ക് മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്ന് മുരളി വ്യക്തമാക്കി.
എന്നാല്‍ മുരളീധരന്റെ മാപ്പ് കൂടി പുറത്തുവന്നതോടെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ പ്രൊഫൈലുകളില്‍ നിന്ന് വ്യാപക ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു. 'സൈബര്‍ കടന്നലുകളുടെ' കടന്നാക്രമണമാണ് മുരളീധരന്റെ മാപ്പിന് പിന്നിലെന്നാണ് അവകാശവാദം. 'സൈബര്‍ കടന്നലുകളുടെ കുത്തേറ്റ് കിങ്ങിണിക്കുട്ടന്‍ മാപ്പ് പഞ്ഞു' എന്നാണ് ട്രോളുകളിലെ വാചകം. 'ബ്രിടീഷുകാരോട് മാപ്പ് പറഞ്ഞ സവര്‍കര്‍ക്ക് മാതൃകയായി' എന്നും ട്രോളുകള്‍ പ്രചരിക്കുന്നു.
വിമാനത്തില്‍ കെ സുധാകരന് ഇഷ്ടപ്പെട്ട സീറ്റ് കൊടുത്തില്ലെന്നതിന് എയര്‍ ഹോസ്റ്റസിനെതിരെ നടപടിയെടുത്തെന്ന സംഭവുമായി കൂട്ടിക്കെട്ടിയും കെ മുരളീധരന്റെ പരാമര്‍ശത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുന്നുണ്ട്. ചില ട്രോളുകള്‍ കെ കരുണാകരനുമായി ചേര്‍ത്താണ്. അതേസമയം മുരളീധരന്റെ പരാമര്‍ശത്തില്‍ എവിടെയാണ് സ്ത്രീ വിരുദ്ധത എന്നതാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ചോദ്യം.
Keywords: Thiruvananthapuram, News, Kerala, Complaint, MP, Case, Police, Case registered against K Muraleedharan on his statement against mayor Arya Rajendran
Powered by Info News For You

Comments
Post a Comment