കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയുമ്പോഴും അതിര്‍ത്തി കടക്കാന്‍ ആര്‍ടി പിസിആര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കാതെ കര്‍ണാടക; പ്രതിസന്ധിയിലായി അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകരും

വയനാട്: (www.kvartha.com 20.10.2021) കോവിഡ് കേസുകള്‍ കുറയുമ്പോഴും അതിര്‍ത്തി കടക്കാന്‍ ആര്‍ടി പിസിആര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കാതെ കര്‍ണാടക. വ്യാപാരികള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ അടക്കം എല്ലാവര്‍ക്കും വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്. കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ കര്‍ണാടക നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. കേരളത്തില്‍ ഇപ്പോള്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. എന്നാല്‍ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ണാടക തയ്യാറായിട്ടില്ല.
                
News, Kerala, Karnataka, Wayanad, COVID- 19, Report, Border, Goverment, Case, Top-Headlines, Farmers, Students, Chief Minister, Minister, National, Karnataka does not withdraw RT PCR certificate to cross border.

കര്‍ണാടക ഇനിയും ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്നാണ് അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ പറയുന്നത്. കര്‍ഷകരുടെ സംഘടനയായ എന്‍എഫ്പിഒ കര്‍ണാടക മുഖ്യമന്ത്രിയേയും കാണാന്‍ ഒരുങ്ങുകയാണ്. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് കര്‍ണാടകയിലേക്ക് കടക്കാന്‍ പ്രത്യേക പാസ് സംവിധാനം ഏര്‍പെടുത്തിയിരുന്നുവെങ്കിലും പാസ് പിന്നീട് പുതുക്കി നല്‍കിയില്ല. കോവിഡും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് നിയന്ത്രണങ്ങള്‍ കൂടിയായതോടെ മുന്നോട്ട് പോക്ക് തന്നെ കഷ്ടത്തിലാണ്. കര്‍ണാടകയില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മലയാളികളും പ്രതിസന്ധിയില്‍ തന്നെയാണ്.


നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ദൈനംദിന യാത്രക്കാരുടെ ഫോറമായ സത്യാര്‍ഥിയുടെ ഭാരവാഹികള്‍ കര്‍ണാടക മന്ത്രിമാരായ കോട്ട ശ്രീനിവാസ് പൂജാരി, അങ്കാര, ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷനര്‍ ഡോ. കെ വി രാജേന്ദ്ര എന്നിവരെ കണ്ടിരുന്നു.


അതിര്‍ത്തിയിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. സര്‍കാര്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ മാത്രമേ ചട്ടങ്ങളില്‍ ഇളവ് വരുത്തുകയുള്ളുവെന്നാണ് അതിര്‍ത്തി ജില്ലകളിലെ ഭരണകൂടത്തിന്റെ നിലപാട്. സര്‍കാര്‍ തലത്തില്‍ തന്നെ ഉടന്‍ നടപടിയുണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം.


Keywords: News, Kerala, Karnataka, Wayanad, COVID- 19, Report, Border, Goverment, Case, Top-Headlines, Farmers, Students, Chief Minister, Minister, National, Karnataka does not withdraw RT PCR certificate to cross border.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?