കൊന്നക്കാട് വനത്തിനുള്ളിലേക്ക് പോയ വിദ്യാര്‍ഥിയെ കാണ്മാനില്ല; പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു

സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.10.2021) ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് പഞ്ചാബില്‍ വനത്തിനുള്ളിലേക്ക് കുടിവെള്ളം തേടി പോയ വിദ്യാര്‍ഥിയെ കാണ്മാനില്ല. പഞ്ചാബിലെ വട്ടമല ഷാജിയുടെ മകന്‍ ലിജീഷി(15)നെയാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ വനത്തിനുള്ളില്‍ നിന്നും വീട്ടിലേക്ക് വരുന്ന കുടിവെള്ള പൈപ് നേരെയാക്കാന്‍ പോയതായിരുന്നു.

കനത്ത മഴയില്‍ വനത്തിനുള്ളില്‍ നിന്നും വിദ്യാര്‍ഥിക്ക് വഴി തെറ്റിയതാകാമെന്ന നിഗമനത്തില്‍ നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും ഫോറസ്റ്റ് അധികൃതരും ചേര്‍ന്ന് രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ലിജീഷിനെ കണ്ടെത്താനായില്ല. വീട്ടില്‍ നിന്നും വനത്തിനുള്ളിലെ കുടിവെള്ളം എടുക്കുന്ന സ്ഥലത്തേക്ക് സ്ഥിരമായി പോകുന്ന വഴിയില്‍ കൂടിയാണ് ലിജീഷ് പോയത് എന്ന് വീട്ടുകാര്‍ പറയുന്നു. 

Vellarikundu, News, Kerala, Student, Missing, Police, Student who went into forest missing

എന്നാല്‍ ശനിയാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയില്‍ ലിജീഷിന് എന്തെങ്കിലും ആപത്തു സംഭവിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയിലാണ് വീട്ടുകാര്‍ മകനെ കാണാന്‍ ഇല്ലെന്ന് അയല്‍വാസി കളെ അറിയിച്ചത്. ഓടികൂടിയ നാട്ടുകാര്‍ ലിജീഷ് നടന്നുപോയ പ്രദേശമാകെ നടന്നു നോക്കിയെങ്കിലും കണ്ടെത്താനായില്ല.

ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം. വെള്ളരിക്കുണ്ട് സി ഐ അനില്‍ കുമാര്‍. എസ് ഐ വിജയ കുമാര്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ഫയര്‍ ഫോഴ്സ് എന്നിവറുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. മാലോത്ത് കസബ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ഥിയാണ് ലിജീഷ് മാത്യു.

Keywords: Vellarikundu, News, Kerala, Student, Missing, Police, Student who went into forest missing



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?