കേരളത്തിന് അഭിമാന നിമിഷം; ഇടുക്കി മലയോരത്തും വിമാനം പറന്നിറങ്ങും

ഇടുക്കി: (www.kvartha.com 06 .10.2021) കേരളത്തിന് ഇത് അഭിമാന നിമിഷം. എൻസിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ് ഇടുക്കി മഞ്ഞുമലയിൽ പൂര്‍ത്തിയാകുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. ഇടുക്കി ജില്ലയിൽ ആദ്യമായിട്ടാണ് വിമാനം പറന്നിറങ്ങുന്നത് അതുകൊണ്ട് പൊതുരാമത്ത് വകുപ്പിന് അഭിമാനിക്കാനും സന്തോഷിക്കാനും ഏറെയുണ്ടെന്ന് മന്ത്രി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.

News, Kerala, Idukki, NCC, Air Plane, Minister, Country, Tourism, Proud moment for Kerala; The plane will land at Idukki hill

പൊതുരാമത്ത് വകുപ്പാണ് ഈ സംരംഭത്തിന് തുടക്കമിട്ടതെന്നും ഇതിന്റെ രൂപരേഖ ഉൾപെടെയുള്ള എല്ലാ കാര്യത്തിനും മുന്നിൽ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയർ സ്ട്രിപ് കൂടിയാണ് ഇടുക്കിയിൽ ഒരുങ്ങുന്നത്.

രാജ്യത്തെ ഏക എൻസിസി എയർ സ്ട്രിപ് ഇടുക്കിയിൽ ആരംഭിക്കുമ്പോൾ ജില്ലയിലെ ടൂറിസം മേഖലയും ഏറെ പ്രതീക്ഷയിലായിലാണ്. കേരളത്തിന് അഭിമാനിക്കാവുന്ന ഒരു സംരംഭമാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. എയർ സ്ട്രിപ് രൂപ കൽപന ചെയ്‌ത്‌ നിർമാണ പ്രവത്തങ്ങൾക്കെല്ലാം കൂടെയുണ്ടായ പൊതുരാമത്ത് വകുപ്പിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.


Keywords: News, Kerala, Idukki, NCC, Air Plane, Minister, Country, Tourism, Proud moment for Kerala; The plane will land at Idukki hill.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?