Amarinder Singh To Form Party, Open To Alliance With BJP In Punjab Polls

പുതിയ പാര്‍ടിയുമായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്; കര്‍ഷക സമരം അവസാനിപ്പിച്ചാല്‍ ബി ജെ പിയുമായി കൂട്ട്

ന്യൂഡെല്‍ഹി: (www.kvartha.com 20.10.2021) പുതിയ പാര്‍ടിയുമായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ചൊവ്വാഴ്ചയാണ് അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ പുതിയ പാര്‍ടിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. അതേസമയം കര്‍ഷക സമരം അവസാനിപ്പിച്ചാല്‍ ബി ജെ പിയുമായി കൂട്ട് ആകാമെന്നും തുക്രാല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Amarinder Singh To Form Party, Open To Alliance With BJP In Punjab Polls, New Delhi, News, Politics, Congress, Twitter, BJP, Farmers, National

സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍, അമരീന്ദര്‍ സിങ് രൂപവത്കരിക്കുന്ന പുതിയ പാര്‍ടി വിവിധ അകാലി ഗ്രൂപുകളുമായി സഖ്യത്തിന് ശ്രമിക്കുമെന്നും കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന കര്‍ഷക സമരം അവസാനിപ്പിച്ചാല്‍ ബി ജെ പിയുമായി സഖ്യം ആകാമെന്നും തുക്രാല്‍ വ്യക്തമാക്കി. പഞ്ചാബില്‍ ആവശ്യം രാഷ്ട്രീയ സ്ഥിരതയും ആഭ്യന്തര, വിദേശ ഭീഷണിയില്‍ നിന്നുള്ള സുരക്ഷയുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായതിന് പിന്നാലെ അമരീന്ദര്‍ സിങ് ഡെല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെ അമരീന്ദര്‍ ബി ജെ പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍, കര്‍ഷക സമരം ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു വിശദീകരണം.

അമരീന്ദര്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗികമായി രാജിവെച്ചിട്ടില്ല. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈകമാന്‍ഡ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെ ഹൈകമാന്‍ഡ് അമരീന്ദര്‍ സിങ്ങിനെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍, നേരത്തെ തന്നെ അമരീന്ദര്‍ സിങ് ബി ജെ പിയും അകാലിദളുമായി കൂട്ട് ഉണ്ടാക്കിയിരുന്നുവെന്നും ബി ജെ പി. അജന്‍ഡകളായിരുന്നു നടപ്പിലാക്കിയിരുന്നത് എന്നുമുള്ള ആരോപണവുമായി പഞ്ചാബ് മന്ത്രി പര്‍ഘട് സിംഗ് രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ നിന്ന് 'അപമാനം' ഉണ്ടായെന്ന് പറഞ്ഞാണ് 79-കാരനായ അമരീന്ദര്‍ പാര്‍ടിയില്‍ നിന്നും അകന്നത്. നാല് പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. നവജ്യോത് സിംഗ് സിദ്ദുവും പാര്‍ടി എംഎല്‍എമാരില്‍ ഒരു വിഭാഗവും തനിക്ക് നേരെ എതിര്‍പുമായി രംഗത്തെത്തിയതോടെയാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

Keywords: Amarinder Singh To Form Party, Open To Alliance With BJP In Punjab Polls, New Delhi, News, Politics, Congress, Twitter, BJP, Farmers, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?