മലപ്പുറം ജില്ലാ ഫയര്‍ ഓഫിസിന് പ്രത്യേകം കെട്ടിട നിര്‍മാണത്തിന് 95 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്; സാമ്പത്തിക നില മെച്ചപ്പെടുന്ന മുറയ്ക്ക് കെട്ടിടം നിര്‍മിക്കുന്ന കാര്യം പരിഗണനയില്‍; പി ഉബൈദുല്ലയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: (www.kvartha.com 27.10.2021) മലപ്പുറം ജില്ലാ ഫയര്‍ ഓഫിസിന് പ്രത്യേകം കെട്ടിട നിര്‍മാണത്തിനുള്ള 95 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറായിട്ടുണ്ട്. സാമ്പത്തിക നില മെച്ചപ്പെടുന്ന മുറയ്ക്ക് ജില്ലാ ഫയര്‍ ഓഫിസിന് ആവശ്യമായ കെട്ടിടം നിര്‍മിക്കുന്ന കാര്യം പരിഗണനയിലെന്ന് പി ഉബൈദുല്ലയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി.
മലപ്പുറം ജില്ലാ ഫയര്‍ ഓഫിസറുടെ കാര്യാലയം നിലവില്‍ മലപ്പുറം ഫയര്‍ സ്റ്റേഷനോടൊപ്പമുള്ള പരിമിതമായ സ്ഥലത്താണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതു കാരണം ഓഫിസിനും ജീവനക്കാര്‍ക്കും മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Keywords: Estimation of `95 lakh for construction of special building for Malappuram District Fire Office, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Office, Kerala, Assembly.
Powered by Info News For You
Comments
Post a Comment