റെയില്‍വേ ഡിവിഷനില്‍ റിസര്‍വേഷനില്ലാത്ത തീവണ്ടികള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും; പ്രഖ്യാപിച്ചത് 9 ട്രെയിനുകള്‍
തിരുവനന്തപുരം: (www.kvartha.com 04.10.2021) തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ റിസര്‍വേഷനില്ലാത്ത തീവണ്ടികള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ഒമ്പത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള പ്രത്യേക മെമുവിനുപുറമേ ഇവയിലും സീസണ്‍ ടികെറ്റുകള്‍ അനുവദിക്കും. തീവണ്ടികള്‍ നിര്‍ത്തിവെച്ച മാര്‍ച്ച് 24-നുശേഷം കാലാവധിയുണ്ടായിരുന്ന സീസണ്‍ ടികെറ്റുകള്‍ ഈ വണ്ടികളില്‍ ഉപയോഗിക്കാം.
എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനുകളായിട്ടാണ് ഇവ ഓടിക്കുന്നതെങ്കിലും പാസഞ്ചെറുകളെപ്പോലെ ഇവയ്ക്കും സ്റ്റോപ്പുകളുണ്ടാകും. ദീര്‍ഘദൂര എക്‌സ്പ്രസുകളില്‍ ജനറല്‍ കമ്പാര്‍ടുമെന്റുകളിലെ റിസര്‍വേഷന്‍ തുടരും. സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് വിശ്രമമുറികള്‍ ഉപയോഗിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
Keywords: Non-reserved trains in the Railway Division will start running from Wednesday; Announced 9 trains, Thiruvananthapuram, News, Train, Ticket, Passengers, Kerala.
Powered by Info News For You

Comments
Post a Comment