7 ലക്ഷം രൂപ വിലവരുന്ന മാരക മയക്കുമരുന്ന് ഗുളികകളുമായി കോഴിക്കോട് യുവതി പിടിയില്‍
ഫറോക്: (www.kvartha.com 09.10.2021) വിപണിയില്‍ ഏഴുലക്ഷം രൂപ വിലവരുന്ന മാരക മയക്കുമരുന്നു ഗുളികകളുമായി കോഴിക്കോട് യുവതി പിടിയില്‍. കോഴിക്കോട് ചേവായൂര്‍ സ്വദേശി അമൃത തോമസി(33)നെയാണ് ഫറോക് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സതീശനും സംഘവും പിടികൂടിയത്.
എക്സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ സി പ്രവീണ്‍, ഐസക്, വി പി അബ്ദുല്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എന്‍ പ്രശാന്ത്, എം റെജി, കെ പി ഷിംല, കെ എസ് ലത മോള്‍, പി സന്തോഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Powered by Info News For You
എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപാസില്‍ വെച്ച് യുവതിയെ പിടികൂടിയത്. ഇവരില്‍ നിന്നും പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തതെന്നും വിപണിയില്‍ ഇതിന് ഏഴ് ലക്ഷം രൂപ വരുമെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാര്‍ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
എക്സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ സി പ്രവീണ്‍, ഐസക്, വി പി അബ്ദുല്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എന്‍ പ്രശാന്ത്, എം റെജി, കെ പി ഷിംല, കെ എസ് ലത മോള്‍, പി സന്തോഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Woman arrested for smuggling drugs from Goa, Kozhikode, News, Drugs, Seized, Woman, Court, Remanded, Kerala.
Powered by Info News For You
Comments
Post a Comment