ആര്യന്‍ ഖാനില്‍ ഒതുങ്ങാതെ ആഢംബര കപ്പലിലെ ലഹരി പാര്‍ടി: 7 പേര്‍ കൂടി അറസ്റ്റില്‍


മുംബൈ: (www.kvartha.com 06.10.2021) നടന്‍ ശാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനില്‍ ഒതുങ്ങാതെ ആഢംബര കപ്പലിലെ ലഹരി പാര്‍ടി. കേസില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നീക്കവുമായി നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി). ഏഴ് പേരെക്കൂടി എന്‍ സി ബി അറസ്റ്റ് ചെയ്തു.

ആഡംബരക്കപ്പലിലെ പാര്‍ടിക്ക് ലഹരി എത്തിച്ച മൂന്ന് പേരും സംഘാടകരായ ഡെല്‍ഹി ആസ്ഥാനമായ നമാസ്‌ക്രേ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ നാല് പേരുമാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. ഫാഷന്‍ ടിവിക്കൊപ്പം ചേര്‍ന്നാണ് ഈ സ്ഥാപനം കപ്പല്‍ യാത്ര സംഘടിപ്പിച്ചത്. അതിഥികളെ ക്ഷണിച്ചതും ടികെറ്റുകളുടെ വില്‍പന നടത്തിയതും ഈ സ്ഥാപനമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

News, National, India, Mumbai, Drugs, Case, Bollywood, Arrest, Cruise ship drugs: NCB arrests 7 more persons in rave party case


അറസ്റ്റിലായ സമീര്‍ സെഹ്ഗാല്‍, ഗോപാല്‍ജി ആനന്ദ്, മാനവ് സിംഗാള്‍, ഭാസ്‌കര്‍ അറോറ എന്നിവര്‍ക്കായിരുന്നു അതിഥികളെ ക്ഷണിക്കുന്നതുള്‍പെടെയുള്ള കാര്യങ്ങളുടെ ചുമതലയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇവര്‍ക്ക് പുറമേ, ലഹരി ഇടപാടുകാരായ അബ്ദുല്‍ ഖാദര്‍ ശെയ്ഖ്, മനീഷ് രാജ്ഗരിയ, അവിന്‍ സാഹു എന്നിവരാണ് മുംബൈയില്‍ പിടിയിലായത്. ഇവരെയും തിങ്കളാഴ്ച അറസ്റ്റിലായ ശ്രേയസ് നായരെ(23)യും കോടതി 11 വരെ എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു.

പാര്‍ടി നടന്ന കോര്‍ഡിലിയ എന്ന ആഢംബര കപ്പലില്‍ നിന്ന് കൂടുതല്‍ ലഹരി മരുന്ന് കണ്ടെത്തിയതോടെ കപ്പലിന്റെ ചീഫ് എക്‌സിക്യൂടീവ് ഓഫിസര്‍ക്ക് (സി ഇ ഒ) എന്‍ സി ബി വീണ്ടും സമന്‍സ് അയച്ചു. എന്നാല്‍ ലഹരി ഇടപാടില്‍ പങ്കില്ലെന്നും ചാര്‍ടര്‍ ചെയ്ത സ്ഥാപനമാണ് പാര്‍ടി നടത്തിയതെന്നുമാണ് കപ്പല്‍ ഉടമകളുടെ നിലപാട്. 

അതിനിടെ, അനുമതിയില്ലാതെയാണ് കപ്പലിലെ പാര്‍ടി നടത്തിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു. ദക്ഷിണ മുംബൈയിലെ യെലോ ഗേറ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് രാജ്യാന്തര ക്രൂസ് ടെര്‍മിനല്‍ വരുന്നത്. കപ്പലിലെ വിരുന്നുകള്‍ക്ക് അവിടെ നിന്നുള്ള പൊലീസ് അനുമതി ആവശ്യമാണ്. കോവിഡ് ചട്ടം ലംഘനത്തിനും പൊലീസ് കേസെടുത്തേക്കും. മഹാരാഷ്ട്രയില്‍ കോവിഡ് നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആയിരത്തലധികം പേര്‍ കപ്പലില്‍ വിരുന്നിനെത്തിയത്.  

അതേസമയം കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അന്വേഷണത്തോട് ആര്യന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് എന്‍ സി ബി പറയുന്നു. എന്‍ സി ബി കസ്റ്റഡി വ്യാഴാഴ്ച അവസാനിക്കും. കേസില്‍ ഇതുവരെ 16 പേര്‍ അറസ്റ്റിലായെന്ന് എന്‍ സി ബി വ്യക്തമാക്കി.

Keywords: News, National, India, Mumbai, Drugs, Case, Bollywood, Arrest, Cruise ship drugs: NCB arrests 7 more persons in rave party case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?