ക്ലാസ് സമയം കഴിഞ്ഞ് സ്‌കൂളില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു; മറ്റ് കുട്ടികള്‍ പോയശേഷം ലൈംഗികമായി ഉപദ്രവിച്ചു; 7-ാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

ജയ്പുര്‍: (www.kvartha.com 16.10.2021) ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. 31കാരനായ സര്‍കാര്‍ സ്‌കൂള്‍ അധ്യാപകനാണ് 11കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റിലായത്.

    
Class 7 girl dials helpline number she found on textbook, says teacher molested her, Jaipur, News, Molestation, Teacher, Arrested, Crime, Criminal Case, National, Police.


ക്ലാസ് സമയം കഴിഞ്ഞ് സ്‌കൂളില്‍ നില്‍ക്കാന്‍ അധ്യാപന്‍ കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റു കുട്ടികള്‍ പോയ ശേഷം ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പീഡനവിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒന്‍പതു ദിവസം കുട്ടി പീഡന വിവരം മറച്ചുവച്ചു.

വ്യാഴാഴ്ച രാവിലെ അധ്യാപകന്‍ അവധിയായ സമയത്ത് കുട്ടി ടെക്സ്റ്റ് ബുകില്‍ കണ്ട ഹെല്‍പ് ലൈന്‍ നമ്പരിലേക്കു വിളിച്ച് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി ഇടപെട്ടു. ഇവര്‍ കുട്ടിയുടെ മൊഴി എടുക്കുകയും ജില്ലാ പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് പൊലീസ് വീട്ടിലെത്തി അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിക്ക് ഇയാള്‍ കുറെക്കാലമായി അശ്ലീല സന്ദേശങ്ങളും മോശം ഫോടോകളും അയയ്ക്കാറുണ്ടെന്ന് കുട്ടിയുടെ മൊഴിയുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പീഡനത്തിനു ശേഷം ഫോണില്‍നിന്ന് ഇയാള്‍ സന്ദേശങ്ങളെല്ലാം മായ്ചുകളഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി.

വിദ്യാസമ്പന്നരായ കുടുംബത്തിലെ അംഗമാണ് അറസ്റ്റിലായ അധ്യാപകനെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ വിവാഹം കഴിച്ചിരിക്കുന്നത് ഒരു സ്‌കൂള്‍ ടീചെറെയാണെന്നും എന്നാല്‍ ഇവര്‍ മറ്റൊരു ജില്ലയിലാണ് പഠിപ്പിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ പിതാവ് വിരമിച്ച അധ്യാപകനാണ്, സഹോദരിയും ഭര്‍ത്താവും ഒരു സര്‍കാര്‍ കോളജിലെ ലക്ചറര്‍മാരാണെന്നും പൊലീസ് പറഞ്ഞു.

Keywords: Class 7 girl dials helpline number she found on textbook, says teacher molested her, Jaipur, News, Molestation, Teacher, Arrested, Crime, Criminal Case, National, Police.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?