7 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസ്; 25കാരന് വധശിക്ഷ വിധിച്ച് കോടതി
ജോധ്പുര്‍: (www.kvartha.com 23.10.2021) രാജസ്ഥാനില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 25കാരന് വധശിക്ഷ വിധിച്ച് സ്പെഷ്യല്‍ പോക്സോ കോടതി. പോക്സോ കോടതി ജഡ്ജി രേഖ റാതോഡാണ് വധശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം.
സഹോദരിയുടെ മകളായ ഏഴുവയസുകാരിയെ 25കാരനായ അമ്മാവന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 11 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. സംഭവത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കോടതി പരിഗണിച്ചു. പബ്ലിക് പ്രൊസിക്യൂട്ടര്‍ സുമേര്‍ സിങ്ങാണ് കോടതിയില്‍ വാദിച്ചത്. പൊലീസ് അന്വേഷണം വളരെ വേഗത്തിലായിരുന്നു. ആറുദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
29 പ്രതികളെ വിസ്തരിച്ചു. ഒരു സാക്ഷിയെ മാത്രമാണ് പ്രതിഭാഗം ഹാജരാക്കിയത്. പ്രതി മാനസിക വൈകല്യമുള്ളയാളാണെന്ന വാദം കോടതി അംഗീകരിച്ചില്ല. പ്രതിക്ക് മാനസികമായി യാതൊരു പ്രശ്നവുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയെ പ്രലോഭിപ്പിച്ച് കൃഷിയിടത്തില്‍ കൊണ്ടുപോയാണ് പ്രതി ബലാത്സംഗം ചെയ്തത്.
സംഭവം കുട്ടി പുറത്തുപറയുമെന്ന ഭീതിയില്‍ കുട്ടിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അന്ന് തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു.
Keywords: News, National, Crime, Arrest, Police, Court Order, Court, Accused, Case, Girl, Molestation, Death, Nagaur: Man gets death penalty for molesting and killing 7-year-old girl
Powered by Info News For You

Comments
Post a Comment