ചെക്പോസ്റ്റിനെ വെട്ടിച്ച് അമിതഭാരവുമായി കോട്ടപ്പുറം പാലത്തിലൂടെ പോയ 6 ലോറികൾ മോടോര്‍ വാഹനവകുപ്പ് പിടികൂടി

ചെറുവത്തൂർ: (www.kasargodvartha.com 03.10.2021) അമിതഭാരവുമായി ചെറുവത്തൂര്‍ ചെക്പോസ്റ്റിനെ വെട്ടിച്ച് കോട്ടപ്പുറം പാലത്തിലൂടെ പോയ ആറ് ലോറികൾ മോടോര്‍ വാഹനവകുപ്പ് പിടികൂടി. കാസര്‍കോട് ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആര്‍ ടി ഒ ഡേവിസ് എം ടിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം അർധരാത്രി നടത്തിയ പ്രത്യേക പരിശോധനയിലാണ് മരത്തടികളുമായി പോവുകയായിരുന്ന ആറ് ലോറികൾ പിടികൂടിയത്.

   
Kasaragod, Kerala, News, Cheruvathur, Check-post, Investigation, Top-Headlines, Seized, Lorry, Fine, Nileshwaram, Overweight lorries seized by Department of Motor Vehicles.



ഇവരില്‍ നിന്നും 88,000 രൂപ പിഴ ഈടാക്കി. പിടികൂടിയ വാഹനങ്ങള്‍ പടന്നക്കാട്, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ വെയ്‌മെന്റ് ബ്രിഡ്ജുകളില്‍ കൊണ്ടുപോയി തൂക്കിയാണ് അമിത ഭാരത്തിനുള്ള പിഴ ഈടാക്കിയത്.

ചെറുവത്തൂര്‍ ചെക്പോസ്റ്റ് വഴിപോയാല്‍ അമിതഭാരത്തിനുള്ള പിഴത്തുക അടക്കേണ്ടിവരും എന്നത് കൊണ്ടാണ് ഭാരം കയറ്റിയ വാഹനങ്ങള്‍ ഊടുവഴികളിലൂടെ പോകുന്നത്. അമിതഭാരം കയറ്റിയതിന് പുറമെ അമിത പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകള്‍, വ്യക്തമല്ലാതെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നമ്പര്‍ പ്ലേറ്റ് മുതലായവയും പരിശോധനയില്‍ കണ്ടെത്തി നടപടി സ്വീകരിച്ചു.

നീലേശ്വരം കോട്ടപ്പുറം, ചായ്യോം, മടിക്കൈ എന്നീ റൂടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന നടന്നു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ ചന്ദ്രകുമാര്‍ ടി, എ എം വി ഐമാരായ ജിജോ, വിജയ് സി വി, വിജേഷ് പി വി, ഡ്രൈവര്‍ മനോജ് എന്നിവര്‍ ചേര്‍ന്നാണ് വാഹനപരിശോധന നടത്തിയത്.


Keywords: Kasaragod, Kerala, News, Cheruvathur, Check-post, Investigation, Top-Headlines, Seized, Lorry, Fine, Nileshwaram, Overweight lorries seized by Department of Motor Vehicles.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?