ഇടുക്കിയില്‍ 6 വയസുകാരന്‍ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് മരിച്ചു
ഇടുക്കി: (www.kvartha.com 03.10.2021) ആനചാലില്‍ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ആറ് വയസുകാരന്‍ കൊല്ലപ്പെട്ടതായി പൊലീസ്. ആമക്കുളം റിയാസ് മന്‍സിലില്‍ റിയാസിന്റേയും സഫിലയുടേയും മകന്‍ അല്‍ത്വാഫ് ആണ് മരിച്ചത്. കുടുംബവഴക്കിനിടെ ബന്ധുവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സ്വത്ത് തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. റിയാസിന്റെ സഹോദരിയുടെ ഭര്‍ത്താവായ ശാജഹാനാണ് കുട്ടികളേയും ബന്ധുക്കളേയും ആക്രമിച്ചത്.
തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന സഫിയയുടെ മാതാവിനേയും ശാജഹാന്‍ ആക്രമിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment