ഗൊരഖ്പൂരിലെ ബിസിനസുകാരന്റെ ദുരൂഹമരണം; 6 പൊലീസുകാര്‍ അറസ്റ്റില്‍
ലക്‌നോ: (www.kvartha.com 17.10.2021) ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ബിസിനസുകാരന്റെ മരണത്തില്‍ ആറ് പൊലീസുകാര്‍ അറസ്റ്റില്‍. ശനിയാഴ്ചയാണ് കേസില്‍ ഉള്‍പെട്ട എല്ലാ പൊലീസുകാരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കാണ്‍പൂര്‍ ആസ്ഥാനമായ ബിസിനസുകാരന്‍ മനീഷ് ഗുപ്ത(36)യെയാണ് ഹോടെല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മനീഷ് ഗുപ്തയും സുഹൃത്തുക്കളും ഹോടെല്‍ മുറിയില്‍ കഴിയവേ പൊലീസെത്തി ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു മനീഷ് ഗുപ്ത മരിച്ചത്. തെന്നി വീണ് തല ഇടിച്ചാണ് മനീഷ് ഗുപ്ത മരിച്ചതെന്നാണ് പൊലീസുകാര്‍ പറഞ്ഞത്.
എന്നാല്‍ പൊലീസുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നാണ് വീട്ടുകാരുടെ ആരോപണം. കൊലപാതകത്തിന് പിന്നില്‍ മുതിര്‍ന്ന പൊലീസുകാര്‍ ഉള്‍പെടെ ആറുപേരാണെന്നും കുടുംബം ആരോപിച്ചിരുന്നു. കൂടാതെ മനീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും പൊലീസിനെതിരെ മൊഴി നല്‍കിയിരുന്നു.
സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സര്‍കാരിനും പൊലീസിനും രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന സംഭവമായിരുന്നു ബിസിനസുകാരന്റെ കൊലപാതകം. മനീഷ് ഗുപ്തയുടെ പോസ്റ്റ് മോര്‍ടെം റിപോര്‍ടില്‍ ശരീരത്തില്‍ പരിക്കേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തലയുടെ നടുവില്‍ വീക്കം, കൈമുട്ടിലും ചുണ്ടിനുമുകളിലുമെല്ലാം മുറിവുകളുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ആറ് പൊലീസുകാരെ യു പി സര്‍കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Powered by Info News For You

Comments
Post a Comment