ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി ഓപറേഷന്‍ തിയറ്റില്‍ പ്രവേശിപ്പിച്ച യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 6 പേര്‍ക്കെതിരെ കേസ്


അമൃത്‌സര്‍: (www.kvartha.com 11.10.2021) ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി ഓപറേഷന്‍ തിയറ്റില്‍ പ്രവേശിപ്പിച്ച യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പഞ്ചാബിലെ ബതിന്ദയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. 

ഒക്‌ടോബര്‍ നാലിന് യുവതിയെ സ്വകാര്യ ആശുപത്രിയില്‍ ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് യുവതിയെ ബോധം കെടുത്തി. പിന്നീട് ജീവനക്കാര്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ആറുപേര്‍ക്കെതിരെയാണ് കേസ്.   

News, National, Surgery, Molestation, Hospital, Case, Police, Complaint, Hospital staff molested woman in operation theatre


സംഭവത്തിന് പിന്നാലെ യുവതി സിവില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ആരോഗ്യപരിശോധനയ്ക്ക് വിധേയമാകുകയും ചെയ്തു. ബലാത്സംഗത്തിന് ഇരയായ വിവരം ഓപറേഷന്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ അറിയിച്ചില്ലെന്നും യുവതി പൊലീസില്‍ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ ബലാത്സംഗത്തിന് വിധേയമാക്കിയതോടെ ഡോക്ടര്‍മാരോട് പറയാതെ ഡിസ്ചാര്‍ജ് വാങ്ങുകയും സിവില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

Keywords: News, National, Surgery, Molestation, Hospital, Case, Police, Complaint, Hospital staff molested woman in operation theatre

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?