മഴക്കെടുതി; ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 68 ആയി; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
ലംഖാഗ: (www.kvartha.com 23.10.2021) ഉത്തരാഖണ്ഡിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 68 ആയി. മഞ്ഞ് വീഴ്ചയിലും മഴക്കെടുതിയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ലംഖാഗ ചുരത്തില്‍ കാണാതായ ആറ് പര്‍വതാരോഹകര്‍ക്കായുള്ള തിരച്ചില്‍ വ്യോമസേന ഊര്‍ജിതമാക്കിയിട്ടുണ്ട്.
സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് വിനോദസ സഞ്ചാരികളും ഗൈഡുകളുമടക്കം 17 പേര്‍ കനത്ത മഞ്ഞുവീഴ്ച മൂലം കുടുങ്ങിയത്. ഇതില്‍ 11 പേരും മരിച്ചു. ലംഖാഗ പാസില്‍ നിന്ന് ദൂരെയായി 11 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 65 ഓളം പര്‍വ്വതാരോഹകരെ ദുരന്തനിവാരണസേന ഇതുവരെ രക്ഷപ്പെടുത്തി.
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും മഞ്ഞ് വീഴ്ച ശക്തമാണ്. കുമയൂണ്‍ മേഖലയില്‍ മാത്രം 2000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍കാര്‍ വ്യക്തമാകുന്നു. ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ മഞ്ഞ് വീഴ്ച ശക്തമാണ്. വടക്കന്‍ പശ്ചിമബംഗാള്‍ മേഖലയായ ഡാര്‍ജിലിങ്ങില്‍ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മണ്ണിടിച്ചിലാണ് പ്രദേശം നേരിടുന്നത്.
Keywords: News, National, Death, Missing, Rain, Uttarakhand, Snow, Death toll climbs to 68 in Uttarakhand
Powered by Info News For You

Comments
Post a Comment