വിവിധയിടങ്ങളിൽ ഡി വൈ എസ് പിയുടെ വാഹന പരിശോധന; ഒരു മണിക്കൂറിൽ പിടികൂടിയത് 60 നിയമ ലംഘനങ്ങൾ

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.10.2021) ഒരു മണിക്കൂർ ഡി വൈ എസ് പി നടത്തിയ വാഹന പരിശോധനയിൽ നിയമം ലംഘിച്ച് ഓടിയ വാഹനങ്ങൾ പിടിയിൽ. കാഞ്ഞങ്ങാട് ഡി വൈ എസ് പി, ഡോ. വി ബാലകൃഷ്ണൻ വൈകുന്നേരം ആറു മണി മുതൽ ഏഴു മണിവരെ സബ് ഡിവിഷൻ പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിലാണ് നൂറിലേറെ വാഹനങ്ങളിൽ 60 എണ്ണവും വിവിധ നിയമങ്ങൾ ലംഘിച്ച് ഓടുന്നവയാണെന്ന് കണ്ടെത്തിയത്.

   
Kasaragod, Kanhangad, Kerala, News, Top-Headlines, Police, Investigation, Case,Vehicles, Police-station, Liquor-drinking, DYSP, Vehicle inspection of DYSP at various places.



വാഹനത്തിന് മതിയായ രേഖകൾ ഇല്ലാതെ ഓടിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ, ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർ തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലായി ആറ് കേസുകൾ റെജിസ്റ്റർ ചെയ്തു.

മദ്യപിച്ചും ലൈസൻസില്ലാതെയും വാഹനമോടിക്കുന്നതിന് പുറമെ അടുത്തകാലത്തായി പ്രായപൂർത്തിയാകാതെയുമുള്ള വാഹനം ഓടിക്കലും പതിവായിട്ടുണ്ട്. ഇത് മനസിലാക്കിയാണ് മിന്നൽ പരിശോധന പദ്ധതിയുമായി ഡി വൈ എസ് പി തന്നെ രംഗത്തിറങ്ങിയത്.


Keywords: Kasaragod, Kanhangad, Kerala, News, Top-Headlines, Police, Investigation, Case,Vehicles, Police-station, Liquor-drinking, DYSP, Vehicle inspection of DYSP at various places.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?