ആന്ധ്രയില്‍ നിന്നും പാഴ്‌സല്‍ വഴി തിരുവനന്തപുരത്ത് എത്തിച്ച 60 കിലോഗ്രാം കഞ്ചാവ് പിടികൂടി; ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: (www.kvartha.com 07.10.2021) ആന്ധ്രയില്‍ നിന്നും പാഴ്‌സല്‍ വഴി തിരുവനന്തപുരത്ത് എത്തിച്ച 60 കിലോഗ്രാം കഞ്ചാവ് പിടികൂടി എക്‌സൈസ്. കഞ്ചാവ് പാഴ്‌സലല്‍ സര്‍വീസില്‍ നിന്നും വാങ്ങിയ അനൂപിനെയും പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച പേയാട് അനീഷിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 187 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
ആന്ധ്രയില്‍ നിന്നും അനീഷിനൊപ്പം കഞ്ചാവെത്തിച്ച സജിയ്‌ക്കെതിരെയും എക്‌സൈസ് കേസെടുത്തിരുന്നു. അഞ്ചുപേരാണ് കഞ്ചാവെത്തിച്ചതെന്ന് എക്‌സൈസ് കണ്ടെത്തി. അനൂപിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അന്തിയൂര്‍ക്കോണം മൂങ്ങോട് ക്വാറിയില്‍ വച്ചിരുന്ന 60 കിലോ കഞ്ചാവ് കൂടി കണ്ടെത്തിയത്. മറ്റ് നാല് പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Thiruvananthapuram, News, Kerala, Crime, Seized, Accused, Arrest, Cannabis, 60 kg of cannabis seized in Thiruvananthapuram
Powered by Info News For You

Comments
Post a Comment