'6 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തറയിലെറിഞ്ഞു കൊലപ്പെടുത്തി'; പിതാവിനെതിരെ കേസ്

ജയ്പുര്‍: (www.kvartha.com 01.10.2021) ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തറയിലെറിഞ്ഞു കൊലപ്പെടുത്തിയെന്ന പരാതിയില്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ പിതാവ് പവന്‍ സഹരിയ്യ കുഞ്ഞിനെ തറയിലെറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തെ തുടര്‍ന്ന് പിതാവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മനപ്പൂര്‍വം കുഞ്ഞിനെ നിലത്തെറിയുകയായിരുന്നു എന്ന് കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഈ ആഴ്ചയുടെ ആദ്യത്തില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം മാതാവ് അവരുടെ വീട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ചയാണ് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മടങ്ങിയെത്തിയത്. 

Jaipur, News, National, Case, Father, Mother, Baby, Police, Crime, 6-Month-Old Girl Dies; Case against man

രാത്രിയോടെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടാക്കുകയും ഇതിനിടെ മാതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ സഹരിയ്യ പിടിച്ചുവാങ്ങി നിലത്തെറിയുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

Keywords: Jaipur, News, National, Case, Father, Mother, Baby, Police, Crime, 6-Month-Old Girl Dies; Case against man


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?