കൂട്ടിക്കലിലെ ഉരുള്‍പൊട്ടല്‍; പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ 6 പേര്‍; 3 പേരുടെ മൃതദേഹം ലഭിച്ചു, ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം, പ്രാര്‍ഥനയോടെ നാട്


കോട്ടയം: (www.kvartha.com 17.10.2021) ശനിയാഴ്ച മുണ്ടക്കയം കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ കവര്‍ന്നത് ഒരു കുടുംബത്തെ ഒന്നാകെ. പ്രകൃതി ദുരന്തത്തിന് ഇരയായത് ചോലത്തടം കൂട്ടിക്കല്‍ വിലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാര്‍ടിന്റെ കുടുംബം. മാര്‍ടിന്റെ ഭാര്യയും മക്കളും ഉള്‍പെടെ ആറ് പേരാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്. മാര്‍ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ടിന്റെ ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. 

News, Kerala, State, Kottayam, Death, Family, Dead Body, Students, Six members of a family died in a landslide in Kootikal


അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ഥികളാണ്.  വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഇവരില്‍ മൂന്നുപേരുടെ മൃതദേഹമാണ് ശനിയാഴ്ച കണ്ടെത്തിയത്. കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ സ്റ്റോര്‍ കീപറായിരുന്നു മാര്‍ടിന്‍. പിതാവ് മൂന്ന് വര്‍ഷം മുമ്പ് മരിച്ചിരുന്നു. 

News, Kerala, State, Kottayam, Death, Family, Dead Body, Students, Six members of a family died in a landslide in Kootikal


കൂട്ടിക്കലില്‍ ഓടോ ഡ്രൈവറക്കം നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കൂട്ടിക്കലിലും കൊക്കയാറിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കൂട്ടിക്കലില്‍ ആറ് പേരെയും കൊക്കയാറില്‍ എട്ടുപേരെയുമായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.  

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റുന്നതിന് എയര്‍ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയത്. കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിന് സേന എത്തും. ദുരന്ത മേഖലയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്യും. 

Keywords: News, Kerala, State, Kottayam, Death, Family, Dead Body, Students, Six members of a family died in a landslide in Kootikal

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?