തികച്ചും വ്യത്യസ്തമായ വേഷപ്പകര്‍ചയില്‍ ഇന്ദ്രന്‍സ്, 'സ്റ്റേഷന്‍ 5' പ്രദര്‍ശനത്തിനെത്തുന്നു


കൊച്ചി: (www.kvartha.com 10.10.2021) ഇന്ദ്രന്‍സ് പുതിയ വേഷപ്പകര്‍ചയില്‍ എത്തുന്ന ' സ്റ്റേഷന്‍ 5' പ്രദര്‍ശനത്തിന് തയ്യാറായി. കഴിഞ്ഞ ദിവസം രണ്‍ജി പണിക്കര്‍, ജോയ് മാത്യു, റഫീക് അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റെര്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിവാദപരമായ പ്രമേയമാണ് ഉള്ളടക്കമെന്ന് സൂചന നല്‍കുന്നു ടൈറ്റില്‍ പോസ്റ്റെര്‍. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി എ മായ ആണ് 'സ്റ്റേഷന്‍ 5' നിര്‍മിക്കുന്നത്.

ഇപ്പോഴിതാ 'ചേവമ്പായി' എന്ന കരുത്തുറ്റ കഥാപാത്രമായ ഇന്ദ്രന്‍സിന്റെ ഗെറ്റപ് സ്റ്റില്‍ പുറത്തു വിട്ടിരിക്കയാണ് അണിയറ പ്രവര്‍ത്തകര്‍. നിമിഷനേരം കൊണ്ട് തരംഗമായിരിക്കുകയാണ് താരത്തിന്റെ പുതിയ വേഷരീതി.

News, Kerala, State, Kochi, Entertainment, Actor, Cine Actor, Cinema, Business, Finance, Technology, Actor ‘Indrans starrer staton 5 movie is set to release soon


പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന ' സ്റ്റേഷന്‍ 5 'ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ്. പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. 

സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ എം വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റെര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേല്‍ എന്നിങ്ങനെ പ്രമുഖ അഭിനേതാക്കളുടെ നീണ്ടനിര തന്നെ ചിത്രത്തിലുണ്ട്.

Keywords: News, Kerala, State, Kochi, Entertainment, Actor, Cine Actor, Cinema, Business, Finance, Technology, Actor ‘Indrans starrer staton 5 movie is set to release soon

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?