'ശീതളപാനീയമെന്ന് കരുതി മുത്തച്ഛന്‍ വാങ്ങിവച്ച മദ്യം കുടിച്ചു'; 5 വയസുകാരന് ദാരുണാന്ത്യം, പിന്നാലെ ഞെട്ടലില്‍ ഹൃദയാഘാതം വന്ന് മുത്തച്ഛനും മരിച്ചു
ചെന്നൈ: (www.kvartha.com 06.10.2021) അഞ്ച് വയസുകാരന്‍ ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു. മുത്തച്ഛന്‍ വാങ്ങിവച്ച മദ്യം ശീതളപാനീയമെന്ന് കരുതി കുടിച്ചതിനെ തുടര്‍ന്നുണ്ടായ ശ്വാസതടസത്തിലാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ നടുക്കത്തില്‍ പിന്നാലെ ഹൃദയാഘാതം വന്ന് മുത്തച്ഛനും മരണപ്പെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ കട്പാടിക്കടുത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. തിരുവലം അണ്ണാനഗര്‍ സ്വദേശി ചിന്ന സ്വാമി(62)യും കൊച്ചുമകന്‍ രുദ്രേഷുമാണ് ചൊവ്വാഴ്ച മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മദ്യപാനശീലം ഉള്ള കൂലിപ്പണിക്കാരനായ ചിന്നസ്വാമി വീട്ടില്‍ മദ്യകുപ്പി സൂക്ഷിക്കാറുണ്ട്. സംഭവ ദിവസം ജോലികഴിഞ്ഞെത്തി മദ്യപിച്ച ശേഷം വീട്ടിലെ അടുത്ത മുറിയില്‍ ടിവി കാണുകയായിരുന്നു ചിന്നസ്വാമി. ഈ സമയം മുറിയില്‍ വച്ചിരുന്ന മദ്യകുപ്പി കണ്ട ചിന്നസ്വാമിയുടെ മകളുടെ മകന്‍ രുദ്രേഷ് അത് ശീതള പാനീയമാണെന്ന് ധരിച്ച് എടുത്ത് കുടിക്കുകയായിരുന്നു. ഇതോടെ ശ്വാസതടസം നേരിട്ട കുട്ടി കുഴഞ്ഞുവീണു.
ശ്വസമെടുക്കാന്‍ പ്രയാസപ്പെട്ട് കുട്ടി ശബ്ദം ഉണ്ടാക്കിയപ്പോള്‍ അത് കേട്ടാണ് ചിന്നസ്വാമി മുറിയിലേക്ക് എത്തിയത്. ഈ സമയം ചിന്നസ്വാമിയുടെ മകളും ഭര്‍ത്താവും സ്ഥലത്ത് ഇല്ലായിരുന്നു. അയല്‍ക്കാരെയും മറ്റും വിളിച്ചുകൂട്ടിയപ്പോഴേക്കും ചിന്നസ്വാമിയുടെ മകളും വീട്ടിലെത്തി. എന്നാല്‍ മദ്യം കഴിച്ചതാണ് കുട്ടിയുടെ പ്രയാസത്തിന് കാരണം എന്നറിഞ്ഞ നാട്ടുകാര്‍ ചിന്നസ്വാമിയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ ഇയാള്‍ സമ്മര്‍ദത്തില്‍ കുഴഞ്ഞുവീണു.
ഇരുവരെയും ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിന്നസ്വാമി മരിച്ചിരന്നു. രുദ്രേഷിനെ ഗുരുതരമായ നിലയില്‍ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് കുട്ടിയും മരണത്തിന് കീഴടങ്ങി. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ടെത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്തസമ്മര്‍ദം കൂടിയാണ് ചിന്നസ്വാമിക്ക് ഹൃദയാഘാതം ഉണ്ടായത് എന്നാണ് പോസ്റ്റ് മോര്‍ടെം റിപോര്‍ട് പറയുന്നത്.
Powered by Info News For You

Comments
Post a Comment