തമിഴ്‌നാട്ടിലെ പടക്കകടയ്ക്ക് തീപിടിച്ച് 5 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ചെന്നൈ: (www.kvartha.com 27.10.2021) തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടം. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണെന്ന് കള്ളക്കുറിച്ചി കലക്ടര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
കടയില്‍ ജോലി ചെയ്തിരുന്ന നാലുപേര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പ്രദേശത്തെ കരിമരുന്ന് പ്രയോഗത്തിനിടെ അബദ്ധത്തില്‍ പടക്കകടയ്ക്ക് തീപിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പടക്ക കടയ്ക്ക് സമീപത്തെ ബേകെറിയില്‍ നിന്നും തീ പടര്‍ന്നതാണ് അപടക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബേകെറിയില്‍ സൂക്ഷിച്ചിരുന്ന നാല് ഗാസ് സിലിന്‍ഡെറും പൊട്ടിത്തെറിച്ചു.
Keywords: Chennai, News, National, Fire, Accident, Death, Injured, Five dead in fire at firecracker shop in Tamil Nadu's Kallakurichi
Powered by Info News For You

Comments
Post a Comment