വ്യാജ മാര്‍ക് ഷീറ്റ് നല്‍കി കോളജ് അഡ്മിഷന്‍ നേടിയെന്ന കേസ്; ബിജെപി എംഎല്‍എക്ക് 5 വര്‍ഷം തടവ് ശിക്ഷയും പിഴയും


അയോധ്യ: (www.kvartha.com 19.10.2021) ബിരുദ പരീക്ഷയില്‍ വ്യാജ മാര്‍ക് ഷീറ്റ് നല്‍കി കോളജ് അഡ്മിഷന്‍ നേടിയെന്ന കേസില്‍ എം എല്‍ എക്ക് തടവ് ശിക്ഷ. ഉത്തര്‍പ്രദേശിലെ ബി ജെ പി എം എല്‍ എ ഇന്ദ്ര പ്രതാപ് തിവാരിക്കാണ് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. എട്ടായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

News, National, India, BJP, MLA, Politics, Education, Case, Punishment, Fine, UP BJP MLA Gets 5 Years In Jail In 28-Year-Old Fake Marksheet Case


28 വര്‍ഷം മുമ്പാണ് കുറ്റകൃത്യം. 1992ല്‍ അയോധ്യയിലെ സകേത് ഡിഗ്രി കോളജ് പ്രിന്‍സിപല്‍ യദുവംശ് രാം ത്രിപാഠി നല്‍കിയ കേസിലാണ് തിവാരി ജയിലിലാകുന്നത്. രണ്ടാം വര്‍ഷ ബിരുദ പരീക്ഷയില്‍ പരാജയപ്പെട്ട തിവാരി വ്യാജ മാര്‍ക് ഷീറ്റ് നല്‍കി മൂന്നാം വര്‍ഷ ക്ലാസുകളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് കേസ്.

കേസിന്റെ ട്രയല്‍ നടക്കുന്നതിനിടെ കോളജ് പ്രിന്‍സിപല്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് കോളജ് ഡീന്‍ ഉള്‍പെടെയുള്ള സാക്ഷികള്‍ പ്രിന്‍സിപലിന് എതിരായി സാക്ഷി പറഞ്ഞിട്ടും കോടതിയില്‍ നിന്നും കേസിന്റെ പല തെളിവുകളും നഷ്ടപ്പെട്ടിട്ടും തിവാരിക്ക് ശിക്ഷ ലഭിക്കുകയായിരുന്നു. 

ഗോസൈഗഞ്ചില്‍ നിന്നുള്ള എം എല്‍ എയാണ് ഇന്ദ്ര പ്രതാപ് തിവാരി.

Keywords: News, National, India, BJP, MLA, Politics, Education, Case, Punishment, Fine, UP BJP MLA Gets 5 Years In Jail In 28-Year-Old Fake Marksheet Case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?