ഉത്തരാഖണ്ഡിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 52 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഡെറാഡൂണ്‍: (www.kvartha.com 21.10.2021) ഉത്തരാഖണ്ഡിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 52 ആയി. പതിനേഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. ഡാര്‍ജിലിങ് മേഖലയില്‍ അഞ്ചുപേര്‍ മരിച്ചു. രണ്ടുപേര്‍ ടോര്‍ഷ നദിയില്‍ ഒഴുകിപോയി. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത് എണ്ണായിരത്തോളം ആളുകളെയാണ്.
സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ദുരന്ത നിവാരണ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നൈനിറ്റാളിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു. ഗര്‍വാള്‍, ബദ്രിനാഥ് റോഡുകള്‍ തുറന്നതോടെ ചാര്‍ ധാം യാത്ര പുനരാരംഭിച്ചു. ഗര്‍വാള്‍, ബദ്രിനാഥ് റോഡുകള്‍ തുറന്നതോടെ ചാര്‍ ധാം യാത്ര പുനഃരാരംഭിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച മഴ ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തും. കനത്ത മഴയില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. ഡാര്‍ജിലിങ് കാലിംപോങ്, ജല്‍പായ്ഗുരി, അലിപൂര്‍ധര്‍ എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. ഹരിദ്വാറില്‍ ഗംഗാ നദി കരകവിഞ്ഞു.
Keywords: Dehra Dun, News, National, Rain, Death, Traffic, Rain fury: Death toll in Uttarakhand rises to 52
Powered by Info News For You

Comments
Post a Comment