മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തം ചിന്തിക്കാവുന്നതിനും അപ്പുറത്ത്; സുപ്രീംകോടതിയില്‍ കേരളം; 5 ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് ഡാം ഡികമിഷന്‍ ചെയ്യണമെന്നും ആവശ്യം

ന്യൂഡെല്‍ഹി: (www.kvartha.com 28.10.2021) മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തം ചിന്തിക്കാവുന്നതിനും അപ്പുറത്തായിരിക്കുമെന്ന് സുപ്രീംകോടതിയില്‍ കേരളം. ഡാമിന് എന്തെങ്കിലും സംഭിച്ചാല്‍ അഞ്ചു ജില്ലകളിലെ ജനങ്ങളെയാണ് അത് ബാധിക്കുക. അതുകൊണ്ടുതന്നെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് മുല്ലപ്പെരിയാര്‍ ഡാം ഡികമിഷന്‍ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടു.

Mullaperiyar dam extremely vulnerable, should be decommissioned, new dam constructed: Kerala to Supreme Court, Mullaperiyar Dam, New Delhi, Supreme Court of India, , Protection, Trending, National, News.

പുതിയ അണക്കെട്ട് നിര്‍മിച്ച് തമിഴ്നാടിന് വെള്ളവും കേരളത്തിലെ ജനങ്ങള്‍ക്കു സുരക്ഷയും ഉറപ്പാക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. സംസ്ഥാന സര്‍കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് ആണ് നിലപാട് കോടതിയില്‍ എഴുതി നല്‍കിയത്.

മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് തയാറാക്കിയ റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്നും കേരളം സുപ്രീം കോടതിയില്‍ നിലപാടറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് അംഗീകരിക്കാനാകില്ല. കേരളത്തിന്റെ നിലപാട് മേല്‍നോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം അറിയിച്ചു. നിലവിലുള്ള അണക്കെട്ട് ഡികമിഷന്‍ ചെയ്യണമെന്നും പുതിയ അണക്കെട്ട് എന്നതാണ് ശാശ്വത പരിഹാരമെന്നും കേരളം കോടതിയെ അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വ്യത്യാസപ്പെടുത്തേണ്ടതില്ലെന്നതാണ് മേല്‍നോട്ട സമിതിയുടെ തീരുമാനമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സര്‍കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സമിതിയില്‍ കേരളം എതിര്‍പ് അറിയിച്ചെന്നും കേന്ദ്ര സര്‍കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാടി അറിയിച്ചിരുന്നു. സമിതിയുടെ തീരുമാനത്തില്‍ കഴിഞ്ഞദിവസം കോടതി കേരള സര്‍കാരിന്റെ പ്രതികരണം തേടിയിരുന്നു.

Keywords: Mullaperiyar dam extremely vulnerable, should be decommissioned, new dam constructed: Kerala to Supreme Court, Mullaperiyar Dam, New Delhi, Supreme Court of India, , Protection, Trending, National, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?