ഓടുന്ന ട്രെയിനില്‍ ആയുധവുമായെത്തിയ സംഘം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസ്; ഒരാള്‍ കൂടി പിടിയില്‍, ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 5 ആയി, രക്ഷപ്പെട്ട 3 പേര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ്
മുംബൈ: (www.kvartha.com 10.10.2021) ഓടുന്ന ട്രെയിനില്‍ ആയുധവുമായെത്തിയ സംഘം കൊള്ള നടത്തിയ ശേഷം 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ലക്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസ് ട്രെയിനില്‍വച്ചായിരുന്നു സംഭവം.
പ്രതികളില്‍ രണ്ടുപേരെ സംഭവസ്ഥലത്തുവച്ചും രണ്ടുപേരെ പിന്നീടും പൊലീസ് പിടികൂടിയിരുന്നു. മൂന്നു പേര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി മുംബൈ റെയില്‍വെ പൊലീസ് കമീഷണര്‍ കൗസര്‍ ഖാലിദ് മാധ്യമങ്ങളോട് പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
വെള്ളിയാഴ്ച ഇഗത്പുരി- കസാറ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ വനത്തിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. ആയുധവുമായെത്തിയ സംഘം സ്ലീപെര്‍ കോചില്‍ കയറിയ ശേഷം ആക്രമണവും കവര്‍ചയും നടത്തി യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് റെയില്‍വെ പൊലീസ് പറയുന്നത് ഇങ്ങനെ: ഔറംഗാബാദിലെ ഇഗത്പുരയില്‍ നിന്ന് കയറിയ എട്ടംഗ സായുധസംഘം ട്രെയിന്‍ വനത്തിലെത്തിയതോടെ 96,390 രൂപയുടെ മൊബൈല്‍ അടക്കമുള്ള വസ്തുക്കള്‍ യാത്രക്കാരില്‍ നിന്ന് മോഷ്ടിച്ചു. തടയാന്‍ ശ്രമിച്ച ആറു പേര്‍ക്ക് പരിക്കേറ്റു. പിന്നീട് 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ട്രെയിന്‍ കസാറയിലെത്തിയതോടെ യാത്രക്കാര്‍ ബഹളംവച്ചതിനെ തുടര്‍ന്നാണ് സഹായിക്കാന്‍ ചെന്നത്.
Powered by Info News For You

Comments
Post a Comment