കെഎസ്‌യു മാര്‍ചില്‍ സംഘര്‍ഷം; 5 പേര്‍ അറസ്റ്റില്‍, 15 പേര്‍ക്കെതിരെ കേസ്
വടകര: (www.kvartha.com 12.10.2021) അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ ജില്ലാ ഓഫിസിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. 15 പേര്‍ക്കെതിരെ കേസ്.
കെ എസ് യു പ്രവര്‍ത്തകരായ രാഹുല്‍ ചാലില്‍ കണ്ടോത്ത്, മുഹമ്മദ് ഫായിസ് കൂട്ടം പുറത്ത് തലശ്ശേരി, അഖില്‍ നന്ദാനത്ത് തിരുവള്ളൂര്‍, അശ്വന്ത് കിഴക്കേടത്ത് നടുവണ്ണൂര്‍, സൂരജ് വെട്ടൂര്‍ കാവില്‍ പേരാമ്പ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്യായമായി സംഘം ചേര്‍ന്നതിനും മാസ്‌ക് ധരിക്കാത്തതിനും വാഹന തടസമുണ്ടാക്കിയതിനും 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഹയര്‍ സെകന്‍ഡറിക്ക് കൂടുതല്‍ ബാചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മാര്‍ചാണ് പൊലീസുമായുള്ള ഉന്തും തള്ളിലും കയ്യാങ്കളിയിലും കലാശിച്ചത്. 50ഓളം വരുന്ന പ്രവര്‍ത്തകര്‍ പ്രകടനവുമായി വിദ്യാഭ്യാസ ജില്ലാ ഓഫിസിലേക്ക് എത്തിയതോടെ പൊലീസ് ബാരികേഡ്‌വച്ച് തടഞ്ഞു.
പരിപാടിയുടെ ഉദ്ഘാടനശേഷം പ്രവര്‍ത്തകര്‍ ബാരികേഡ് മറിച്ചിട്ടത് സംഘര്‍ഷത്തിന് ഇടയാക്കുകയായിരുന്നു. ബാരികേഡ് തകര്‍ത്ത് മുന്നേറിയ പ്രവര്‍ത്തകര്‍ പൊലീസുമായി ദീര്‍ഘനേരം ഉന്തും തള്ളും നടന്നു. തുടര്‍ന്ന് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
പ്രതിഷേധ മാര്‍ച് യൂത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറി വി പി ദുല്‍കിഫില്‍ ഉദ്ഘാടനം ചെയ്തു. കെ എസ് യു മണ്ഡലം പ്രസിഡന്റ് അഖില്‍ നന്ദാനത്ത് അധ്യക്ഷത വഹിച്ചു. എം പി രാഗിന്‍, എ കെ ജാനിബ്, മുആദ് നരിനട, അഖില്‍ നാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment