ഡെല്‍ഹിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം
ന്യൂഡെല്‍ഹി: (www.kvartha.com 26.10.2021) ഡെല്‍ഹി ഓള്‍ഡ് സീമാപുരിയിലെ കെട്ടിടത്തിന് തീപിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം. ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് ഈ മുറിയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹരിലാല്‍ (56), ഭാര്യ റീന (55), ഇവരുടെ മകന്‍ ആഷു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. 22 കാരനായ മറ്റൊരു മകന്‍ അക്ഷയ് രക്ഷപ്പെട്ടു. വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് നാലുപേരും മരിച്ചത്. എല്ലാ മൃതദേഹങ്ങളും പോസ്റ്റ് മോര്‍ടെത്തിനായി ആശുപത്രിയിലേക്ക് അയച്ചു.
പുലര്‍ച്ചെ 4.07നാണ് അഗ്‌നിശമനസേനയ്ക്ക് സന്ദേശം ലഭിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കൊതുക് കോയിലിന് തീപിടിച്ച് പുക നിറഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്.
Keywords: News, National, India, New Delhi, Fire, Death, Accidental Death, Fireworks, Dead Body, 4 Members Of Family Died In Massive House Fire In DelhiFour person found dead after a fire broke out at top floor of three-storey building in Old Seemapuri area early in the morning: Delhi Police pic.twitter.com/vdmJ7UWlQG
— ANI (@ANI) October 26, 2021
Powered by Info News For You

Comments
Post a Comment