വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് അപകടം; കുട്ടികള്‍ ഉള്‍പെടെ 4 പേര്‍ക്ക് പരിക്ക്
മംഗലപുരം: (www.kvartha.com 17.10.2021) വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് കുട്ടികള്‍ ഉള്‍പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്. ചെമ്പകമംഗലം കൈലത്തുകോണത്ത് പ്രിജിത ഭവനില്‍ ബിനുകുമാര്‍, ഭാര്യ സജിത മക്കളായ അഭിജിത്ത് (9), അഭിത (12) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.
ശക്തമായ മഴയില്‍ രാത്രി 12ഓടെ ഇവര്‍ കിടന്നുറങ്ങിയ മുറിയുടെ മണ്‍ചുമര്‍ ഇടിഞ്ഞ് കട്ടിലിന് മുകളിലേക്ക് വീഴുകയായിരുന്നു. നിലവിളികേട്ട് ഓടി എത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും പരിക്കേറ്റവരെ ആറ്റിങ്ങല്‍ വലിയ കുന്ന് താലൂക് ആശുപത്രിയില്‍ എത്തിച്ചതും.
നേരത്തെ ലൈഫ് പദ്ധതി വഴി വീടിന് മംഗലപുരം പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവമറിഞ്ഞ് റെവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കുടുംബത്തെ അടുത്ത ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി തോരാതെ പെയ്യുന്ന മഴയില്‍ വെഞ്ഞാറമൂട്, വെമ്പായം, വാമനപുരം മേഖലകളില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് രോഖപ്പെടുത്തിയത്. നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണും വീടുകള്‍ക്ക് കേടുപറ്റി. പ്രദേശത്തെ നദികളും തോടുകളും നിറഞ്ഞൊഴുകുകയാണ്. നദീതീരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്.
Powered by Info News For You

Comments
Post a Comment