കശ്മീരിലെ ബന്ദിപ്പോറയില്‍ ടാക്‌സി ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; 4 ഭീകരര്‍ അറസ്റ്റില്‍


ശ്രീനഗര്‍: (www.kvartha.com 11.10.2021) കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഷാഗുണ്ടില്‍ ടാക്‌സി ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു ഭീകരരെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ലശ്കര്‍ ഇ ത്വയ്യിബയുമായി ബന്ധമുള്ള ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ആസൂത്രകന്‍ ലാലാ ഉമറിന്റെ നിര്‍ദേശ പ്രകാരമാണ് മുഹമ്മദ് ശാഫിയെ വധിച്ചതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. 

ഒക്ടോബര്‍ അഞ്ചിനാണ് ടാക്‌സി കാബ് ഡ്രൈവറായ മുഹമ്മദ് ശാഫി ലോണ്‍ വെടിയേറ്റ് മരിച്ചത്. അന്നേദിവസം മുഹമ്മദ് ശാഫിയെ കൂടാതെ ഫാര്‍മസി ഉടമയെയും തെരുവ് കച്ചവടക്കാരനെയും ഭീകരര്‍ കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ശ്രീനഗറിലെ ഇഖ്ബാല്‍ പാര്‍കിലെ പ്രമുഖ ബിസിനസുകാരനും ബിന്ദ്രു മെഡികേറ്റ് ഫാര്‍മസി ഉടമയുമായ മഖന്‍ ലാലിനെയും ലാല്‍ ബസാറിലെ തെരുവ് കച്ചവടക്കാരനായ വീരേന്ദര്‍ പാസ്വാനെയുമാണ് വധിച്ചത്. 



കൊലപാതകത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്തതായും മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഒക്ടോബര്‍ ഒമ്പതിന് സുരക്ഷ സേനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മാജിദ് അഹമദ് ഗോജ്‌രി, മുഹമ്മദ് ശാഫി ദര്‍ എന്നിവരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി.

Keywords: News, National, India, Srinagar, Arrested, Crime, Police, J-K police unearths conspiracy behind Shahgund killing, 4 terror associates arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?