വിവാഹിതയുമായി പ്രണയബന്ധമെന്ന് ആരോപിച്ച് ദലിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുമ്പില്‍ ഉപേക്ഷിച്ച സംഭവം; 4 പേര്‍ അറസ്റ്റില്‍
ജയ്പൂര്‍: (www.kvartha.com 11.10.2021) വിവാഹിതയുമായി പ്രണയബന്ധമെന്ന് ആരോപിച്ച് ദലിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുമ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ നടന്ന ക്രൂരസംഭനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രേംപുര സ്വദേശിയായ ജഗദീഷ് മേഗ്‌വാളാണ് മരിച്ചത്.
വിവാഹിതയുമായി പ്രണയബന്ധമുണ്ടെന്നാരോപിച്ച് ജഗദീഷിനെ ഭര്‍ത്താവും ബന്ധുക്കളും ക്രൂരമായി അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ തന്നെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ആറോളം പേര്‍ ചേര്‍ന്ന് ജഗദീഷിനെ വടി ഉപയോഗിച്ച് അടിക്കുകയും മര്‍ദിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങള്‍.
അയല്‍വാസിയുടെ ഭാര്യയുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്ന് എ ഡി ജി പി രവി പ്രകാശ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവുമായി വഴക്കിട്ട് വാടകവീട്ടില്‍ താമസിക്കുകയായിരുന്നു യുവതി. ഒക്‌ടോബര്‍ ഏഴിന് ജഗദീഷ് യുവതിയെ കാണാനായി സൂരത്ഗഡിലെ വാടകവീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവും സുഹൃത്തുക്കളും ജഗദീഷിനെ സൂരത്ഗഡില്‍നിന്ന് തട്ടിക്കൊണ്ടുപോകുകയും ഫാം ഹൗസിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ദലിത് യുവാവിന്റെ കൊലപാതകത്തില്‍, പ്രതികളെ പിടികൂടിയാല്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കൂവെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പൊലീസ് സ്‌റ്റേഷന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സംഭവത്തിന് മൂന്നുദിവസത്തിന് ശേഷം ജില്ല കലക്ടര്‍ യുവാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും 4,12,000 രൂപ ധനസഹായം നല്‍കുകയും ചെയ്തു.
സംഭവത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍കാരിനെതിരെ ബി ജെ പിയും ബി എസ് പിയും രംഗത്തെത്തിയിരുന്നു. രാജസ്ഥാനില്‍ ക്രമസമാധാന നില പരാജയപ്പെട്ടുവെന്നാണ് ഇരുപാര്‍ടികളുടെയും ആരോപണം.
Powered by Info News For You

Comments
Post a Comment