അഫ്ഗാനിലെ സ്ഫോടനം; മരിച്ചവരുടെ എണ്ണം 47 ആയി, മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍

കാബൂള്‍: (www.kvartha.com 15.10.2021) അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ശിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാണ്ഡഹാറിലെ ബിവി ഫാതിമ ശിയാ മസ്ജിദില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നിസ്‌കാരത്തിനിടെയായിരുന്നു സംഭവം. കാണ്ഡഹാറിലെ ഏറ്റവും വലിയ ശിയാ മസ്ജിദാണിത്. 

500 ഓളം പേര്‍ മസ്ജിദിലുണ്ടായിരുന്നു. 12 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞെന്നും മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

Kabul, News, World, Death, Injured, Bomb, Bomb Blast, Crime, Hospital, Afghanistan: 47 died in Kandahar mosque blast

കഴിഞ്ഞ വെള്ളിയാഴ്ച അഫ്ഗാനിലെ കുണ്‍ഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയില്‍ ഉണ്ടായ സ്ഫാടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരികന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനു ശേഷമുണ്ടായ ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു നടന്നത്.

Keywords: Kabul, News, World, Death, Injured, Bomb, Bomb Blast, Crime, Hospital, Afghanistan: 47 dead in Kandahar mosque blast 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?