ലഖിംപൂര്‍ സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍കാര്‍, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം ധനസഹായവും സര്‍കാര്‍ ജോലിയും


ന്യൂഡെല്‍ഹി: (www.kvartha.com 05.10.2021) ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനമിടിച്ച് കയറി ഒന്‍പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരപ്രദേശ് സര്‍കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം ധനസഹായവും സര്‍കാര്‍ ജോലിയും പ്രഖ്യാപിച്ചു. 

ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സംഘര്‍ഷത്തില്‍ നാല് കര്‍ഷകരടക്കം എട്ടു പേരാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പത് ആയി. പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിശ് കുമാര്‍ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കര്‍ഷകസംഘടനകളുടെ ആരോപണം. നാലു പേരെ സമരക്കാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതെന്ന് ബി ജെ പിയും ആരോപിക്കുന്നു.

പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബി ജെ പി നേതാവുമായ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പെടെ പതിനാല് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കൊലപാതകത്തിനു പുറമേ ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

ആശിശ് കുമാര്‍ മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദേഹങ്ങളുമായി കര്‍ഷകര്‍ പ്രതിഷേധം നടത്തി. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 

News, National, India, New Delhi, Judiciary, Enquiry, Police, Crime, Protesters, Farmers, Lakhimpur Kheri incident: UP announces Rs 45 lakh ex-gratia, government job for kin of dead farmers


അതേസമയം കര്‍ഷകര്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം രാത്രി പ്രിയങ്ക ഗാന്ധി ലഖിംപുര്‍ ഖേരയിലെത്താന്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ആദ്യം ലക്‌നൗവിലും പിന്നീട് ലഖിംപുര്‍ ഖേരിക്കടുത്ത ജില്ലയായ സിതാപുരിലും പ്രിയങ്കയെ തടഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രിയങ്കയെ അറസ്റ്റെ രേഖപ്പെടുത്തി സിതാപുര്‍ ഗസ്റ്റ്ഹൗസിലേക്ക് കൊണ്ടുപോയി. ഗസ്റ്റ്ഹൗസ് പ്രിയങ്ക തൂത്തുവാരുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. 

ഭുപീന്ദര്‍ സിംഗ് ഹൂഡ, മനീഷ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് തടഞ്ഞു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും കസ്റ്റഡിയിലെടുത്തു. 

അതിനിടെ, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാല്‍ എന്താണ് നടന്നതെന്ന് മനസ്സിലാക്കാതെയുള്ള പ്രചാരണം അനുവദിക്കാന്‍ കഴിയില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മകനെ വധിക്കാനുള്ള ഗൂഡാലോചനയാണ് നടന്നതെന്ന് കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ അജയ് മിശ്രയും പ്രതികരിച്ചു.

Keywords: News, National, India, New Delhi, Judiciary, Enquiry, Police, Crime, Protesters, Farmers, Lakhimpur Kheri incident: UP announces Rs 45 lakh ex-gratia, government job for kin of dead farmers

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?