അടിവസ്ത്രത്തിൽ പ്രത്യേകം പോകെറ്റ് തുന്നിച്ചേർത്ത് 43.88 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; കാസർകോട് സ്വദേശി മംഗളുറു വിമാനത്താവളത്തിൽ പിടിയിൽ
മംഗളുറു: (www.kasargodvartha.com 09.10.2021) സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കാസർകോട് സ്വദേശി മംഗളുറു വിമാനത്താവളത്തിൽ പിടിയിലായി. പേര് വിവരം വെളിപ്പെടുത്തിയിട്ടില്ല. ഇയാളിൽ നിന്ന് 43,88,400 രൂപ വിലമതിക്കുന്ന 920 ഗ്രാം സ്വർണം പിടിച്ചെടുത്തു.
ദുബൈയിൽ നിന്നെത്തിയ എയർ ഇൻഡ്യ എക്സ്പ്രസ് IX384 വിമാനത്തിലെ യാത്രക്കാരനായിരുന്നു. അടിവസ്ത്രത്തിൽ പ്രത്യേകം തുന്നിച്ചേർത്ത പോകെറ്റിനുള്ളിൽ പൊടി രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് കേസ് റെജിസ്റ്റർ ചെയ്തു.
മംഗളുറു വിമാനത്താവളത്തിൽ ഒക്ടോബർ രണ്ടിന് ഒരു യാത്രക്കാരനിൽ നിന്ന് 200 ഗ്രാം സ്വർണവും സെപ്റ്റംബർ 28 ന് മറ്റൊരു യാത്രക്കാരനിൽ നിന്ന് 310 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടിയിരുന്നു.
Keywords: News, Mangalore, Gold, Kasaragod, Airport, Dubai, Case, Custody, Arrest, Gold worth Rs 43.88 lakh seized at Mangalore airport
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment