ഭക്ഷ്യ വിഷബാധയേറ്റ് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച കേസില്‍ വഴിത്തിരിവ്; 17കാരി കസ്റ്റഡിയില്‍


ബെംഗ്‌ളൂറു: (www.kvartha.com 19.10.2021) ചിത്രദുര്‍ഗയില്‍ ഭക്ഷ്യ വിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച കേസില്‍ വഴിത്തിരിവ്. നാലുപേരുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. 17കാരിയായ പെണ്‍കുട്ടിയാണ് മാതാപിതാക്കളും മുത്തശ്ശിയും സഹോദരിയുമടങ്ങുന്ന കുടുംബത്തെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍. 

ജൂലൈ 12ന് ചിത്രദുര്‍ഗയിലെ ഇഷസമുദ്ര ഗൊല്ലറഹടിയിലാണ് സംഭവം നടന്നത്. വിഷം കലര്‍ന്ന റാഗിമുദ്ദെ കഴിച്ച തിപ്പ നായിക്(45), ഭാര്യ സുധ ഭായി(40), മകള്‍ രമ്യ(16), അമ്മ ഗുന്ദി ഭായി (80)എന്നിവരാണ് മരിച്ചത്. സഹോദരന്‍ ചന്ദ്രശേഖര്‍ എന്ന രാഹുലിനും വിഷബാധയേറ്റെങ്കിലും ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തു. 

News, National, India, Bangalore, Karnataka, Crime, Murder case, Police, Girl, Family, 17-year-old girl detained for poisoning 4 family members to death


ഭക്ഷ്യവിഷബാധയെന്ന് സംശയിച്ചെങ്കിലും ഭക്ഷ്യസാമ്പിളുകള്‍ ഫോറന്‍സിക് പരിശോധന നടത്തിയപ്പോഴാണ് കീടനാശിനി ഭക്ഷണത്തില്‍ കലര്‍ന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ബരമസാഗര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇതോടെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്ന് പൊലീസ് ആദ്യം കരുതിയ കേസാണ് വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞത്. 

സഹോദരങ്ങളെപ്പോലെ മാതാപിതാക്കള്‍ തന്നെയും പരിഗണിക്കുന്നില്ലെന്ന പെണ്‍കുട്ടിയുടെ സംശയമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നും പതിവായി വഴക്കുപറയുന്നതും തന്നെക്കൊണ്ട് ജോലിയെടുപ്പിക്കുന്നതും പെണ്‍കുട്ടിയുടെ മനസ്സില്‍ കുടുംബത്തോട് പകയുണ്ടാക്കാന്‍ കാരണമായതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

Keywords: News, National, India, Bangalore, Karnataka, Crime, Murder case, Police, Girl, Family, 17-year-old girl detained for poisoning 4 family members to death

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?